ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി (യുകെ ) നോര്‍ത്ത്- വെസ്റ്റ് റീജിയണല്‍ കമ്മിറ്റി അനുശോചിച്ചു

July 28, 2015, 7:53 pm
ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി (യുകെ ) നോര്‍ത്ത്- വെസ്റ്റ് റീജിയണല്‍  കമ്മിറ്റി അനുശോചിച്ചു
UK News

മാഞ്ചെസ്റ്റെര്‍: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ഭാരതരത്‌നം ജേതാവുമായിരുന്ന ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി (യുകെ) നോര്‍ത്ത് വെസ്റ്റ്  റീജിയണല്‍  കമ്മിറ്റി അനുശോചിച്ചു . ആധുനിക ഇന്ത്യുടെ ശില്‍പികളില്‍ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുന്‍പില്‍ കൊണ്ടെത്തിച്ച കര്‍മ്മ നിരതനായ നേതാവും ആയിരുന്നു ഡോ .കലാം എന്ന് യോഗം വിലയിരുത്തി.

ഇരുപതു വര്‍ഷക്കാലത്തോളം തുമ്പ സ്‌പേസ് സെന്റ്‌റെരില്‍  സേവനം അനുഷ്ഠിച്ച ഡോ.കലാം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനായി ഒരു പിടി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി കേരളത്തെ സ്‌നേഹിച്ച മഹത്  വ്യക്തി ആയിരുന്നു. അവസാന ശ്വാസത്തോളം പ്രതിഫലേച്ച കൂടാതെ നിരന്തരം ഇന്ത്യേലെ കുട്ടികളോടും യുവാക്കളോടും സംവദിക്കുകയും ഇന്ത്യയുടെ വികസനം മാത്രം ലക്ഷ്യമാക്കി സേവനം ചെയ്ത കര്‍മ്മോന്മുഖനായ രാജ്യസ്‌നേഹി ആയിരുന്നു അദ്ദേഹം എന്ന് യോഗം അനുസ്മരിച്ചു .

അനുശോചന യോഗത്തില്‍  ഓ.ഐ.സി.സി (യുകെ ) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രെസിഡന്റ് അഡ്വ.റെന്‍സന്‍ തുടിയംപ്ലാക്കല്‍  അധ്യക്ഷത വഹിച്ചു .പോള്‍സണ് തോട്ടപ്പള്ളി ,പുഷ്പരാജ് വയനാട് ,ഷിജോ വര്‍ഗീസ് ,തോമസുകുട്ടി ഫ്രാന്‍സീസ് ,ബേബി  പി. സ്റ്റീഫെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.