ബ്രിട്ടണിലേക്കുള്ള കുടിയേറ്റ തോത് വര്‍ദ്ധിച്ചു; തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് കുടിയേറ്റം തലവേദനയാകും

February 26, 2015, 4:22 pm
ബ്രിട്ടണിലേക്കുള്ള കുടിയേറ്റ തോത് വര്‍ദ്ധിച്ചു; തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് കുടിയേറ്റം തലവേദനയാകും
UK News
UK News
ബ്രിട്ടണിലേക്കുള്ള കുടിയേറ്റ തോത് വര്‍ദ്ധിച്ചു; തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് കുടിയേറ്റം തലവേദനയാകും

ബ്രിട്ടണിലേക്കുള്ള കുടിയേറ്റ തോത് വര്‍ദ്ധിച്ചു; തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് കുടിയേറ്റം തലവേദനയാകും

ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള കൊളീഷന്‍ സര്‍ക്കാര്‍ ബ്രിട്ടണില്‍ അധികാരത്തില്‍ എത്തിയ ശേഷം കുടിയേറ്റത്തിലുണ്ടായിരിക്കുന്നത് വന്‍ വര്‍ദ്ധന. കുടിയേറ്റക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അതിര്‍വരമ്പുകള്‍ പാടില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ കുടിയേറ്റം ബ്രിട്ടണെ സംബന്ധിച്ച് തീരാതലവേദനയാണ്. യൂറോപ്യന്‍ യൂണിയന് അകത്ത് നിന്നുള്ള കുടിയേറ്റങ്ങള്‍ നിയന്ത്രണമില്ലാതെ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിച്ചത് യൂറോപ്യന്‍ യൂണിയന് പുറത്ത്‌നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനാണ്. എന്നാല്‍ കുടിയേറ്റത്തിന്റെ ആകെ കണക്കെടുക്കുമ്പോള്‍ കാമറൂണും കൊളീഷന്‍ സര്‍ക്കാരും ചെയ്തതെല്ലാം വിഫലമെന്നാണ് വ്യക്തമാകുന്നത്.

ബ്രിട്ടണില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 244,000 ആയിരുന്നു (2010-നെറ്റ് മൈഗ്രേഷന്‍). കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം നെറ്റ് മൈഗ്രേഷന്‍ 298,000 ആണ്. 2010നെക്കാള്‍ 54,000 അധികം.

ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണപാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഏറ്റവും അധികം തലവേദന സൃഷ്ടിക്കുക ഈ കണക്കുകളായിരിക്കു. നെറ്റ് മൈഗ്രേഷന്‍ റെയ്റ്റ് കുറച്ചു കൊണ്ടു വരുമെന്ന അവകാശവാദവുമായി അധികാരത്തിലേറിയ സര്‍ക്കാരിന് അതിന് സാധിച്ചില്ല.

ഓഫീസ് ഫോര്‍ നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയന് പുറത്ത്‌നിന്നുള്ള കുടിയേറ്റത്തിന്റെ തോത് 49,000 വും യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്ന് 43,000 വുമാണ്. യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്ന് ഫ്രീ മൂവ്‌മെന്റ് റൂള്‍സ്(സ്വതന്ത്ര സഞ്ചാരത്തിനുള്ള നിയമങ്ങള്‍) മാത്രമെ ബാധകമാകുന്നുള്ള. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റത്തിന് സങ്കീര്‍ണമായ വിസാ ചട്ടങ്ങളാണുള്ളത്.

വിദേശീകളായ ആളുകള്‍ സ്വദേശീയരായ ആളുകളുടെ തൊഴില്‍ തട്ടിയെടുക്കുന്നു, ബ്രിട്ടണില്‍ ക്രമസമാധാന നില തകരുന്നു, കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു തുടങ്ങിയവയ്ക്ക് കാരണം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റമാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് സര്‍ക്കാര്‍ ചെയ്യാറുള്ളത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റത്തെക്കാള്‍ ഏറെ പുറത്തുനിന്നുള്ള കുടിയേറ്റമാണ്. പല ചോദ്യങ്ങള്‍ക്ക് മുന്‍പിലും സര്‍ക്കാരിനെ ഉത്തരംമുട്ടിക്കുന്ന കണക്കുകളാണിത്.

സെപ്തംബര്‍ 2014 വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് കുടിയേറ്റ തോത് കഴിഞ്ഞ വര്‍ഷത്തെ 530,000 ത്തില്‍നിന്ന് 640,000 എത്തിയിട്ടുണ്ടെന്നാണ്.