ഹിന്ദു ഐക്യവേദി ലണ്ടനില്‍ സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തില്‍ നടന്‍ ജയറാമും പാര്‍വ്വതിയും; പരിപാടിയുടെ ഉദ്ഘാടക കെപി ശശികല

June 1, 2015, 5:06 pm
ഹിന്ദു ഐക്യവേദി ലണ്ടനില്‍ സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തില്‍ നടന്‍ ജയറാമും പാര്‍വ്വതിയും;  പരിപാടിയുടെ ഉദ്ഘാടക കെപി ശശികല
UK News

ലണ്ടനില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ലോകഹിന്ദു കോണ്‍ഫറന്‍സില്‍ നടന്‍ ജയറാമും ഭാര്യ പാര്‍വതിയും. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദി ലണ്ടനിലെ ക്രോയിഡോണില് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. 

 ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറായിരുന്നു പരിപാടിയുടെ ഉദ്ഘാടക. ശശികലയുടെ പ്രഭാഷണ മാണ് ഹിന്ദു കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണമെന്ന് സംഘാടകര്‍ വ്യക്തമാക്കുകയും ചെയ്തു. ശശികല ടീച്ചറുടെ വിസ നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് എംബസി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു എംബസിയുടെ എതിര്‍പ്പ്. ഇതുകാരണം ലണ്ടനിലെ പരിപാടി തന്നെ നേരത്തെ മാറ്റിവെക്കേണ്ടിവന്നു.

പിന്നീട് ഹിന്ദു ഐക്യവേദി തന്നെ മുന്‍കൈ എടുത്താണ് ശശികലയ്ക്ക് വിസ ശരിയാക്കിയത്. ഈ പരിപാടിയിലാണ് സംഘാടകരുടെ ക്ഷണത്തില്‍ ജയറാമും ഭാര്യയും പങ്കെടുത്തത്. ശനിയാഴ്ച്ച രാത്രിയോടെയാണ് ജയറാമും പാര്‍വതിയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇവരെ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഞായറാഴ്ച്ചയായിരുന്നു പരിപാടി. ലണ്ടന്‍ വിമാനത്താവളത്തില്‍നില്‍ക്കുന്ന ഫോട്ടോ ജയറാം  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.