സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

September 14, 2015, 2:40 pm
സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
UK News
UK News
സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ബ്രിട്ടണ്‍: സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. ലബനാനിലെ ബെക്ക വാലിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്ദര്‍ശിച്ചത്. ബെയ്‌റൂത്ത് എയര്‍പോര്‍ട്ടില്‍ നിന്നും ഹെലികോപ്റ്റര്‍ വഴിയായിരുന്നു സന്ദര്‍ശനം. ഒൗദ്യോഗിക അറിയിപ്പില്ലാതെയായിരുന്നു കാമറൂണിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

11 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ ലബനാനില്‍ ഉളളത്.  

അഭയാര്‍ത്ഥികളോട് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനായി ഇതുവരെ 100കോടി ഡോളര്‍ ചെലവാക്കിയെന്നും ലബനാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളുടെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.

കാമറൂണിന്റെ സന്ദര്‍ശനം യൂറോപ്പിലേക്ക് സിറിയന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ധിക്കാന്‍ ഇടയുണ്ട്. നേരത്തെ ബ്രിട്ടന്‍ ഇരുപതിനായിരം അഭയര്‍ത്ഥികളെ കൂടി സ്വീകരിക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു.