പുതിയ കുടിയേറ്റനയം തിരിച്ചടി: 2020ഓടെ യുകെയില്‍ ഏഴായിരത്തോളം വിദേശ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും

June 22, 2015, 4:42 pm
പുതിയ കുടിയേറ്റനയം തിരിച്ചടി: 2020ഓടെ യുകെയില്‍ ഏഴായിരത്തോളം വിദേശ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും
UK News
UK News
പുതിയ കുടിയേറ്റനയം തിരിച്ചടി: 2020ഓടെ യുകെയില്‍ ഏഴായിരത്തോളം വിദേശ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും

പുതിയ കുടിയേറ്റനയം തിരിച്ചടി: 2020ഓടെ യുകെയില്‍ ഏഴായിരത്തോളം വിദേശ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമാകും

ലണ്ടന്‍: യുകെയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയമാണ് കാരണം. ഇതുപ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ ജോലി ചെയ്യുന്ന ഏഴായിരത്തോളം നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരും.

കുടിയേറ്റ നയത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന് കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന 3365 നഴ്‌സുമാര്‍ 2017ഓടെ തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരും. ഇമിഗ്രേഷന്‍ നിയമത്തില്‍ 2012ല്‍ നടത്തിയ മാറ്റങ്ങള്‍ കാരണമാണിത്. ഈ നിയമം തുടരുകയാണെങ്കില്‍ 2020ഓടെ 6620 നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇന്ത്യക്കാരെയാകും ഇത് കൂടുതലായി ബാധിക്കുകയംവിവി റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് അറിയിച്ചു.

പുതിയ നയമനുസരിച്ച് പ്രതിവര്‍ഷം പരമാവധി 35000 പൗണ്ടെങ്കിലും വരുമാനമുള്ളവര്‍ക്ക് മാത്രമെ ബ്രിട്ടണില്‍ തങ്ങാനാകൂ. നിലവില്‍ സീനിയര്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന വരുമാനമാണിത്. ഈ വരുമാനപരിധിയിലേക്ക് എത്താന്‍ ചുരുങ്ങിയത് ആറു വര്‍ഷമെങ്കിലും വേണമെന്നതിനാല്‍ മിക്ക നഴ്‌സുമാരുടെയും സ്ഥിതി പരുങ്ങലിലാണ്.

അതേസമയം 2017ഓടെ തൊഴിലുപേക്ഷിച്ച് മടങ്ങേണ്ട 3365 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ 20 മില്യണ്‍ പൗണ്ട് മുടക്കിയ എന്‍എച്ച്എസിന് തന്നെയാകും പുതിയ കുടിയേറ്റനയം തിരിച്ചടിയാകുക എന്ന വിമര്‍ശനവുമുയരുന്നുണ്ട്. മതിയായ വരുമാന പരിധിയില്ലാത്തത് കാരണം ആറു വര്‍ഷത്തിന് ശേഷം നഴ്‌സുമാര്‍ മടങ്ങേണ്ട അവസ്ഥയായതിനാല്‍ യൂറോപിന് പുറത്തു നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമകള്‍ മുടക്കിയ പണം കാര്യക്ഷമമായി ഉപയോഗിക്കാതെ വരും. നഴ്‌സുമാരെ ആറു വര്‍ഷത്തിന് മാത്രമായി റിക്രൂട്ട് ചെയ്യുന്നതിന് 180 മില്യണ്‍ പൗണ്ട് നിക്ഷേപിക്കേണ്ട ഗതികേടാണ് ആശുപത്രി അധികൃതര്‍ക്കുള്ളതെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍ നഴ്‌സുമാര്‍ക്ക് ജോലിയില്ലാതെ അലയേണ്ട അവസ്ഥയുണ്ടാകില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തല്‍. 2020ഓടെ യൂറോപ്പില്‍ ആറ് ലക്ഷം നഴ്‌സുമാരുടെ കമ്മിയുണ്ടാകുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ കണക്കാക്കുന്നത്. ഒമ്പത് ലക്ഷത്തോളം നഴ്‌സുമാരുടെ സേവനം ആവശ്യമുള്ള ജപ്പാനാകട്ടെ വിദേശ റിക്രൂട്ട്‌മെന്റുകള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ്.