ലണ്ടനില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെയും മക്കളെയും കൊന്നശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയം

May 14, 2015, 11:27 pm
ലണ്ടനില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെയും മക്കളെയും കൊന്നശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയം
UK News

ലണ്ടന്‍: ബ്രിട്ടണിലെ ചാഡ്‌വെല്‍ ഹീത്തില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലര്‍കാട്ടില്‍ രതീഷ്‌കുമാറിനെയും ഭാര്യയെയും ഇരട്ടകുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും കുട്ടികളെയും കൊന്ന ശേഷം രതീഷ് തൂങ്ങി മരിച്ചതാകാമെന്ന് കരുതുന്നു. 

ശിഖി കോട്ടുവള (37), 13 വയസ്സുള്ള ഇരട്ടകുട്ടികളായ നിയാ രതീഷ് കുമാര്‍, നേഹ രതീഷ്‌കുമാര്‍ എന്നിവരെ ചാഡ്വെല്‍ ഹീത്തിലെ വസതിയില്‍ ശ്വാസം മുട്ടിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് പുല്ലര്‍കാട്ടില്‍ രതീഷ്‌കുമാറിനെ വോല്‍തംസ്‌റ്റോവിലെ ഫോറസ്റ്റ് റോഡില്‍ റിസര്‍വോയറിന് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ലണ്ടനിലെ സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്കറാണ് ശിഖി. റെഡ്ബ്രിജ് നഴ്‌സിങ്ങ് ഹോം ജീവനക്കാരനാണ് ഭര്‍ത്താവ് രതീഷ് കുമാര്‍. 2001ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് വര്‍ഷമായി ലണ്ടനിലാണ് താമസം. ചാഡ് വെല്‍ ഹീത്ത് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച പെണ്‍കുട്ടികള്‍. ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകരായിരുന്നു രതീഷും കുടുംബവും.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഇവരെ അവസാനമായി കണ്ടതെന്ന് പറയുന്നു. പിന്നീട് ഇവരെ കാണാതായതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ പൊലീസ് ശിഖിയുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് രതീഷിനായി തിരച്ചില്‍ ആരംഭിച്ചെങ്കിലും വുഡ്‌ഫോര്‍ഡ് റിസര്‍വോയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഈസ്റ്റ് ഹാം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. മരിച്ച സ്ത്രീയുടെയും പെണ്‍കുട്ടികളുടെയും ശരീരത്തില്‍ മുറിപ്പാടുകളൊന്നുമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സ്‌കോട്ട്‌ലന്റ് യാര്‍ഡ് അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി രതീഷ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.