25 വയസ്സിന് മുമ്പേ പിതാവാകുന്നവര്‍ നേരത്തെ മരിക്കുമെന്ന് പഠനം

August 5, 2015, 4:20 pm
25 വയസ്സിന് മുമ്പേ പിതാവാകുന്നവര്‍ നേരത്തെ മരിക്കുമെന്ന് പഠനം
UK News
UK News
25 വയസ്സിന് മുമ്പേ പിതാവാകുന്നവര്‍ നേരത്തെ മരിക്കുമെന്ന് പഠനം

25 വയസ്സിന് മുമ്പേ പിതാവാകുന്നവര്‍ നേരത്തെ മരിക്കുമെന്ന് പഠനം

ലണ്ടന്‍: കല്യാണം കഴിക്കാന്‍ വൈകിപ്പോയെന്ന് ആശങ്കപ്പെടുന്ന യുവാക്കള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ചെറുപ്രായത്തില്‍ പിതാവാകുന്നവര്‍ നേരത്തെ മരിക്കുമെന്ന് പുതിയ പഠനം. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഡോക്ടര്‍ എയ്‌നിയോയുടെ നേതൃത്വത്തിലുളള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉളളത്.

ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ എപിഡമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 വയസ്സിനുമുമ്പ് പിതാവാകുന്നവര്‍ മധ്യവയസ്സില്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തേ പിതാവാകുന്നവര്‍ക്ക് വൈകി പിതാവാകുന്നവരെ അപേക്ഷിച്ച് ആരോഗ്യം കുറവായിരിക്കുമെന്നും ഇത് മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുമത്രെ. നേരത്തെ പിതാവാകുമ്പോള്‍ കുടുംബ പ്രാരാബ്ധങ്ങള്‍ നേരത്തെതന്നെ ഏറ്റെടുക്കേണ്ടിവരും. ഇതുമൂലമുള്ള സമ്മര്‍ദ്ദം ജീവിതശൈലി രോഗങ്ങള്‍ക്ക് ഇടയാക്കും.

1940നും 1950നും ഇടയില്‍ ജനിച്ച 45 വയസ്സുള്ള 30,500 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ പിതാവാകുന്ന ശരാശരി പ്രായം 25-26 ആയിരുന്നു. 10 വര്‍ഷത്തെ നിരീക്ഷണകാലയളവില്‍ ഇവരില്‍ 20ല്‍ ഒരാള്‍ എന്ന നിലയില്‍ മരിച്ചു. അതെസമയം 22ാം വയസ്സില്‍ പിതാവാകുന്നവര്‍ക്ക് 25-26 വയസ്സില്‍ പിതാവാകുന്നവരേക്കാള്‍ 26 ശതമാനം മരണസാധ്യത കൂടുതലാണെന്നും കണ്ടെത്തി.