പരിധി വിടുന്ന സെല്‍ഫി ഭ്രമം; ബ്രിട്ടനില്‍ 5ല്‍ ഒരാള്‍ വീതം വാഹനമോടിക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നു

July 24, 2015, 7:09 pm
പരിധി വിടുന്ന സെല്‍ഫി ഭ്രമം; ബ്രിട്ടനില്‍ 5ല്‍ ഒരാള്‍ വീതം വാഹനമോടിക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നു
UK News

ലണ്ടന്‍: ബ്രിട്ടനിലെ അഞ്ചില്‍ ഒരാളും വണ്ടിയോടിക്കുമ്പോള്‍ സെല്‍ഫി എടുക്കാറുണ്ടെന്ന് പഠനം. സെല്‍ഫിക്ക് പുറമെ മെബൈല്‍ ടാബ്ലറ്റുകളില്‍ വീഡിയോ കോളും സിനിമ കാണലെല്ലാമാണ് ഇവരുടെ പണി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍സ് മോട്ടോറിസ്റ്റേഴ്‌സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഇവര്‍ സര്‍വെ നടത്തിയ പത്തില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ഒരു പ്രവാശ്യം ഡ്രൈവിംഗിനിടെ സെല്‍ഫി എടുത്തിട്ടുണ്ടത്രെ!.

18 മുതല്‍ 24 വരെ പ്രായമുളള യുവാക്കളില്‍ എഴ് പേരില്‍ ഒരാള്‍ വീതവും 25 മുതല്‍ 35 വരെ പ്രയമുളളവരില്‍ അഞ്ച് പേരില്‍ ഒരാള്‍ വീതവും സെല്‍ഫി ഭ്രമത്തിന് അടിമകളാണ്. അതെസമയം പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ സെല്‍ഫി ഭ്രമം കുറയുകയാണെന്നാണ് പഠനം പറയുന്നത്. 20 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് സ്ത്രീകളില്‍ വാഹനമോടിക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നത്.

യുവാക്കളിലെ വര്‍ധിച്ചുവരുന്ന സെല്‍ഫി ഭ്രമം തടയുന്നതിന് കനത്ത പിഴ ചുമത്തണമെന്നാണ് പഠനം നടത്തിയ ഐഎഎം അഭിപ്രായപ്പെടുന്നത്. സെല്‍ഫി ഭ്രമം നിയന്ത്രിച്ചില്ലെങ്കില്‍ കനത്ത ദുരന്തമാണ് രാജ്യം കാത്തിരിക്കുന്നതെന്ന് ഐഎഎം മുന്നറിയിപ്പ് നല്‍കുന്നു.