ഐലാന്‍ കണ്ണുതുറപ്പിച്ചു; അന്ന് ജര്‍മന്‍ ചാന്‍സലര്‍ കരയിപ്പിച്ചുവിട്ട പലസ്തീന്‍ പെണ്‍കുട്ടിക്ക് റെസിഡന്‍സ് പെര്‍മിറ്റ്

September 8, 2015, 3:37 pm
ഐലാന്‍ കണ്ണുതുറപ്പിച്ചു; അന്ന് ജര്‍മന്‍ ചാന്‍സലര്‍ കരയിപ്പിച്ചുവിട്ട പലസ്തീന്‍ പെണ്‍കുട്ടിക്ക് റെസിഡന്‍സ് പെര്‍മിറ്റ്
UK News

ബര്‍ലിന്‍: അന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ കരയിപ്പിച്ച് വിട്ട പലസ്തീന്‍ പെണ്‍കുട്ടിയുടെ കഥയില്‍'ട്വിസ്റ്റ്'. ഐലാന്‍ കുര്‍ദ്ദിയുടെ ദാരുണ മരണത്തിന്റെ ചിത്രം കണ്ട് മനസ്സലിഞ്ഞ ജര്‍മനി ആ പെണ്‍കുട്ടിക്ക് ജര്‍മന്‍ റെസിഡന്‍സ് പെര്‍മിറ്റ് നല്‍കിയിരിക്കുകയാണ്.

മനുഷ്യത്വ പരിഗണനയില്‍ അവള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നല്‍കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നാലു വര്‍ഷം മുന്‍പാണ് ലെബനീസ് അഭയാര്‍ഥി ക്യാമ്പില്‍നിന്ന് റീമാ  എന്ന പതിനാലുകാരിയും കുടുംബവും ജര്‍മനിയിലെത്തിയത്. അഭയാര്‍ഥിത്വ അപേക്ഷ അംഗീകരിക്കപ്പെടാത്തതിനാല്‍ അവളും കുടുംബവും നാടുകടത്തല്‍ ഭീഷണിയിലായിരുന്ന സമയത്തായിരുന്നു വാര്‍ത്താ പ്രാധാന്യം നേടിയ ടിവി ഷോ.

എന്നാല്‍ പെണ്‍കുട്ടിയോട് ജര്‍മ്മനിയിലേക്ക് സ്വാഗതമില്ലെന്ന് മുഖത്തുനോക്കി തുറന്നടിക്കുകയായിരുന്നു മെര്‍ക്കല്‍ അന്ന്. അംഗലാ മെര്‍ക്കലിന്റെ അപ്രതീക്ഷിത മറുപടികേട്ട ഉടന്‍ തന്നെ പെണ്‍ക്കുട്ടി പൊട്ടിക്കരഞ്ഞു. ഉടന്‍ വേദിയില്‍ നിന്നും ഇറങ്ങി വന്ന മെര്‍ക്കല്‍ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

ജര്‍മനിയിലെ റോസ്‌റ്റോക്കില്‍ 'ജര്‍മ്മനിയിലെ നല്ല ജീവിതത്തിന്' എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടന്ന സെമിനാറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

'എല്ലാവരേയും പോലെ എനിക്കും ജീവിതത്തില്‍ ചില ലക്ഷ്യങ്ങളുണ്ട്, എനിക്കും ഇവരെ പോലെ പഠിക്കണം ...പക്ഷെ ഞാന്‍ വളരെ ദുഖിതയാണ് കൂട്ടുകാരെല്ലാം സന്തോഷകരമായി ജീവിക്കുമ്പോള്‍ എനിക്ക് അതിന് സാധിക്കുന്നില്ല' സെമിനാറിലെ ചോദ്യത്തര സെഷനില്‍ റീമാ സഹ്വിവില്ലി പറഞ്ഞു. ഇതിന് മറുപടിയായാണ് ചാന്‍സലര്‍ രാജ്യത്തിന്റെ വിദേശനയം വ്യക്തമാക്കി വിവാദ മറുപടി നല്‍കിയത്. 'എനിക്ക് നിന്റെ വികാരം മനസ്സിലാക്കും, എന്നാല്‍ രാഷ്ട്രീയം ചിലപ്പോള്‍ അങ്ങനെയാണ്. ലബനാനില്‍ ആയിരക്കണക്കിന് പലസ്തീനി അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉണ്ട്. എന്നാല്‍ ഇവരെയൊന്നും സ്വീകരിക്കാന്‍ ഞങ്ങള്‍ക്കാകില്ല' മെര്‍ക്കല്‍ തുറന്നടിച്ചു.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന സംഭവത്തിന് പ്രായശ്ചിത്തമായാണ് ഇപ്പോളുളള ജര്‍മന്‍ ചാന്‍സലറുടെ നടപടിയെന്നാണ് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.