ജെല്ലിക്കെട്ട് പ്രതിഷേധം ഇന്ത്യയ്ക്കു പുറത്തേക്കും; ലങ്കയിലും ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും തമിഴ് വംശജര്‍ പ്രതിഷേധിച്ചു 

January 19, 2017, 8:18 pm
 ജെല്ലിക്കെട്ട് പ്രതിഷേധം ഇന്ത്യയ്ക്കു പുറത്തേക്കും; ലങ്കയിലും ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും തമിഴ് വംശജര്‍  പ്രതിഷേധിച്ചു 
UK News

ലണ്ടന്‍: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ആളിപ്പടരുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ പലയിടത്തായുള്ള തമിഴര്‍ പ്രതിഷേധം നടത്തുന്നു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ മാത്രം നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

ലണ്ടന്‍ തമിഴ് സംഘം, വേള്‍ഡ് തമിഴ് ഓര്‍ഗനൈസേഷന്‍, ബ്രിട്ടീഷ് സൗത്ത് ഇന്‍ഡ്യന്‍സ് എന്നീ സംഘടനകള്‍ ചേര്‍ന്ന് ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്‍പില്‍ പ്രതിഷേധം നടത്തി. ലീഡ്‌സിലും അയര്‍ലന്‍ഡിലെ ഡബ്ലിനിലും പ്രതിഷേധം നടത്താന്‍ തമിഴ് സംഘടനകള്‍ തയ്യാറെടുപ്പിലാണ്.

‘നൂറുകണക്കിന് ആളുകള്‍ ജെല്ലിക്കെട്ട് ഞങ്ങളുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണെന്ന് പ്രഖ്യാപിക്കാനായി വന്നു. യുകെ യിലാകെ ഇതിനേക്കുറിച്ച് ബോധവല്‍കരണം നടത്താനായി വലിയൊരു നിരാഹാരസമരം നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്. പ്രതിഷേധത്തില്‍ 1000 പേരെയാണ് പ്രതീക്ഷിക്കുന്നത്.’
ലണ്ടനില്‍ പ്രതിഷേധിച്ച ഒരാള്‍ 

പ്ലക്കാര്‍ഡുകളും തമിഴ് മുദ്രാവാക്യങ്ങളുമായായിരുന്നു പ്രകടനം. പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു കത്തു നല്‍കി. തമിഴ്‌നാട്ടില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്ന ഞങ്ങളുടെ സഹോദരി-സഹോദന്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് ഒത്തുകൂടിയതെന്ന് കത്തില്‍ പറയുന്നു.

 ലണ്ടനില്‍  നടന്ന പ്രതിഷേധം 
ലണ്ടനില്‍ നടന്ന പ്രതിഷേധം 

ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ജാഫ്‌നയുടെ വടക്കന്‍ പ്രദേശത്ത് നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലും മെല്‍ബണിലുമായാണ് തമിഴര്‍ പ്രതിഷേധം നടത്തിയത്. 'ജെല്ലിക്കെട്ട് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള പ്രാചീനവും പരമ്പരാഗതവുമായ ഒരു കായികവിനോദമാണ്, അതെന്തിനാണ് ഇപ്പോള്‍ നിരോധിക്കുന്നത്? ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുന്നത് പോലെയാണത്.' സിഡ്‌നിയില്‍ തിരു ആറുമുഖം എന്ന പ്രതിഷേധക്കാരന്‍ പറഞ്ഞു.