സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ ബില്‍ പാസ്സാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; വാട്‌സ്ആപ്പ് അടക്കമുള്ള ചാറ്റിങ് ആപ്പുകള്‍ക്ക് യുകെയില്‍ നിരോധനം വന്നേക്കും

July 10, 2015, 3:37 pm
സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ ബില്‍ പാസ്സാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; വാട്‌സ്ആപ്പ് അടക്കമുള്ള ചാറ്റിങ് ആപ്പുകള്‍ക്ക് യുകെയില്‍ നിരോധനം വന്നേക്കും
UK News

ലണ്ടന്‍: യുകെയില്‍ വാട്‌സ്ആപ്പ് നിരോധിച്ചേക്കും. ബ്രൗസിങ് അടക്കം വ്യക്തികളുടെ എല്ലാ വിവരങ്ങള്‍ ഇന്റെര്‍നെറ്റ് സര്‍വ്വീസ് ദാതാക്കളും കമ്പനികളും ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കണമെന്ന സ്‌നൂപേഴ്‌സ് ചാര്‍ട്ടര്‍ നിയമം പാസ്സാകുന്നതോടെ വാട്‌സ്ആപ്പ്, ഐ മെസ്സേജ്, സ്‌നാപ്ചാറ്റ് എന്നിവയ്ക്ക് നിരോധനം വരും.

വ്യക്തികളുടെ സംഭാഷണങ്ങളും ചാറ്റുകളും ഫോണ്‍ കോളുകളുമടക്കമുള്ള വിവരങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷിച്ചുവെക്കുക വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ മെസ്സേജിങ് ആപ്പുകളെ സംബന്ധിച്ച് അസാധ്യമാണ്. ഭീകരപ്രവര്‍ത്തനം തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തുന്നതിനുമാണ് ബ്രിട്ടണ്‍ ഇന്‍വെസ്റ്റിഗേറ്ററി പവര്‍ ബില്‍ എന്ന സ്‌നൂപേഴ്‌സ് ചാര്‍ട്ടര്‍ ബില്‍ കൊണ്ടുവരുന്നത്. ബില്‍ നിയമമാകുന്നതോടെ ട്വിറ്റര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഇന്റെര്‍നെറ്റ് ഭീമന്‍മാരും ഓരോ ഉപയോക്താവിന്റെയും വിവരങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കേണ്ടിവരും.

ഓരോരുത്തരും അയച്ച ട്വിറ്റുകള്‍, മെയിലുകള്‍, ചാറ്റ് കണ്ടെന്റുകള്‍, ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത കാര്യങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയെല്ലാം ഇന്റെര്‍നെറ്റ് കമ്പനികളും മൊബൈല്‍ സേവന ദാതാക്കളും സൂക്ഷിച്ചുവെക്കണം.

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ഈ നിയമം പാസാക്കല്‍ അത്യാവശ്യമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നിലപാട്. ബില്‍ 2013ല്‍ പാസ്സാകേണ്ട നിയമം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മെയില്‍ മികച്ച ഭൂരിപക്ഷത്തിന് വീണ്ടും അധികാരത്തിലേറിയ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ബില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. ബില്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും ആക്ഷേപമുണ്ട്.