അമേരിക്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചെന്ന് യുഎസ്

May 19, 2017, 11:24 am
അമേരിക്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചെന്ന് യുഎസ്
US News

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച ഇന്ത്യക്കാരന്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. രാജ്യത്ത് പേവേശിക്കുന്നതിന് ആവശ്യമായ രേഖകളില്ലെന്ന ചൂണ്ടിക്കാട്ടിയാണ് യുഎസ് എമിഗ്രേഷന്‍ വിഭാഗം അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്നയാളെ കഴിഞ്ഞ് ആഴ്ച തടഞ്ഞു വെച്ചത്.

അറ്റലാന്റ് സിറ്റി ഡിറ്റന്‍ഷന്‍ സെന്ററില്‍ രണ്ടു ദിവസമായി തടവിലായിരുന്ന ഇയാളെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്വഡോറില്‍ നിന്നും മെയ് പത്തിനാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് നടത്തിയ പരിശോധനയില്‍ തന്നെ ഇയാള്‍ക്ക് ഉയര്‍ന്ന ബ്ലഡ് പ്രഷറും, പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ എമിഗ്രേഷന്‍ കസ്റ്റഡിയില്‍ മരിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ബാബുഭായ് പട്ടേല്‍.