ആന്ധ്ര സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മകനും യുഎസില്‍ മുങ്ങി മരിച്ചു

June 2, 2017, 5:48 pm
ആന്ധ്ര സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മകനും യുഎസില്‍ മുങ്ങി മരിച്ചു
US News
US News
ആന്ധ്ര സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മകനും യുഎസില്‍ മുങ്ങി മരിച്ചു

ആന്ധ്ര സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മകനും യുഎസില്‍ മുങ്ങി മരിച്ചു

മിഷിഗണ്‍: ആന്ധ്രാ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്ന വയസുകാരന്‍ മകനും അമേരിക്കയില്‍ മുങ്ങി മരിച്ചു. നാഗരാജു സുരേപാലിയും മകന്‍ ആനന്ദുമാണ് മിഷിഗണിലെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്ത് കൂടി പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.

നീന്തലറിയാത്ത ഇരുവരും മുങ്ങി മരിച്ചതാണെന്നാണ് വിവരം. നടക്കാനിറങ്ങിയ നാഗരാജു മകനോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. സ്വിമ്മിങ് പൂളില്‍ കാല്‍ തെറ്റി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചതാകാമെന്നാണ് സൂചന. ഭാര്യക്കും മകനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിക്കുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്.

ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും സുഹൃത്തുക്കളും രംഗത്തെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിന് ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.