എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ഡിമാന്‍ഡില്ല; ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു 

March 7, 2017, 1:12 pm
എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ഡിമാന്‍ഡില്ല; ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു 
US News
US News
എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ഡിമാന്‍ഡില്ല; ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു 

എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ഡിമാന്‍ഡില്ല; ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു 

ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് ആയതിന് ശേഷം അമേരിക്കയില്‍ ന്യൂനപക്ഷങ്ങള്‍ക്കും വിദേശീയര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ച്ചക്കിടെ ഇന്ത്യയ്ക്കാര്‍ക്ക് നേരെ മൂന്ന് വെടിവെപ്പ് സംഭവങ്ങളാണ് നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമഭീതികള്‍ക്ക് പുറമെ ട്രംപിന്റെ പുതിയ കുടിയേറ്റ പരിഷ്‌കരണ നയങ്ങളും തലയ്ക്ക് മീതെ വാളായി നില്‍ക്കുന്നു.

അമേരിക്കന്‍ ഇന്ത്യയ്ക്കാര്‍ ആശങ്കയില്‍ കഴിയുമ്പോള്‍ അമേരിക്കയില്‍ സെറ്റില്‍ ആയ വരന്‍മാര്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് പുതിയ വാര്‍ത്ത. പെണ്‍മക്കളെ അമേരിക്കയില്‍ കഴിയുന്ന യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യപെടുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.

എന്‍ആര്‍ഐ വരന്‍മാര്‍ക്കുള്ള ആവശ്യം ഇപ്പോള്‍ 25 ശതമാനം ഇടിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലെ യുവാക്കള്‍ക്ക്. കഴിഞ്ഞ രണ്ട് മാസക്കാലയളവിലാണ് ഇത്. നവംബറിന് ശേഷം എന്‍ആര്‍ഐ വരന്‍മാര്‍ക്കുള്ള ആവശ്യം ക്രമാനുഗതമായി കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരിയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. അമേരിക്കയിലെ പുതിയ രാഷ്ട്രീയ പശ്ചാത്തലമാണ് അതിന് പ്രധാനകാരണം.
റിച്ചാ ഗാര്‍ഗ്, ശാദി ഡോട്ട് കോം മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട്

ദക്ഷിണ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സികോരിയന്‍ മാട്രിമോണിയല്‍ സര്‍വീസിന്റെ വൈസ് പ്രസിഡണ്ട് നിതി ജായുടെ പ്രതികരണവും സമാനമാണ്.

എന്‍ആര്‍ഐ വരന്‍മാര്‍ക്ക് ആവശ്യക്കാരില്ല. ട്രംപിന്റെ പുതിയ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. അമേരിക്കയില്‍ ഇന്ത്യയ്ക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ നോക്കുമ്പോള്‍ എന്‍ആര്‍ഐ വരന്‍മാര്‍ സുരക്ഷിതമായ ഓപ്ഷനല്ലെന്ന് അവര്‍ കരുതുന്നു.

വിവാഹാലോചനുമായി ചെല്ലുമ്പോള്‍ വരന്‍ ഇന്ത്യയിലേക്ക് വരണമെന്ന ഡിമാന്‍ഡ് ആണ് പല പെണ്‍കുട്ടികളുടെ മാതാപിതാക്കളും മുന്നോട്ടുവെക്കുന്നതെന്ന് ഡോക്ടറായ അനന്തരവന് വേണ്ടി വധുവിനെ അന്വേഷിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. 56കാരന്റെ അനന്തരവന്‍ ടെക്‌സാസില്‍ ആണ് കഴിയുന്നത്. അമേരിക്കയില്‍ സെറ്റില്‍ ആകാന്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ജീവിക്കുകയാണ് സുരക്ഷിതമെന്ന് അവര്‍ കരുതുന്നുവെന്നും മധ്യവയസ്‌കന്‍ പ്രതികരിച്ചു.

കുറച്ചുദിവസം മുമ്പ് എന്‍ഐര്‍ഐ വരനെ തേടിവന്ന കുടുംബത്തിന്റെ മനസ്സ് പെട്ടെന്ന് മാറിയ കാര്യമാണ് റോയല്‍ മാട്രിമോണിയല്‍ ഡോട്ട് കോമിന്റെ സഹസ്ഥാപകന്‍ ഗൗരവ് ചാബ്രയ്ക്ക് പറയാനുള്ളത്. ജനുവരി മുതല്‍ യുഎസ്സില്‍ കഴിയുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കുള്ള ഡിമാന്‍ഡ് 50 ശതാനം കുറഞ്ഞു. എന്താണ് ഇപ്പോഴത്തെ ട്രെന്‍ഡെന്ന് വിശകലനം ചെയ്യുകയാണെന്നും ഗൗരവ് പറഞ്ഞു.

സ്വന്തം മകള്‍ക്ക് നേരത്തെ യുഎസ്സില്‍ നിന്നുള്ള വരനെ തേടിയ ജല്‍ഹിയിലെ ഒരമ്മയുടെ പ്രതികരണം താഴെ- “ഇന്ത്യയ്‌ക്കെതിരായ വംശീയ ആക്രമണം എന്നെ ഭയപ്പെടുത്തി. മാതാപിതാക്കള്‍ എന്ന നിലയില്‍ മക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. യുഎസ്സില്‍ മികച്ച ജീവിതം ലഭിക്കുമെങ്കിലും ഇന്ത്യയിലാണ് കൂടുതല്‍ സുരക്ഷ.”

മധ്യ ഡല്‍ഹിയിലെ ബിസിനസ്സുകാരന്റെ പ്രതികരണം നോക്കാം- “അമേരിക്കയില്‍ സെറ്റില്‍ ആയ യുവാവിനെയാണ് മകള്‍ക്ക് വേണ്ടി തേടിയിരുന്നത്. കാരണം അമേരിക്കയില്‍ സെറ്റില്‍ ആകുകയായിരുന്നു മകളുടെ എക്കാലത്തേയും സ്വപ്നം. എന്നാല്‍ എന്‍ആര്‍ഐ വരന്‍ നല്ലൊരു തെരഞ്ഞെടുപ്പാണെന്ന് തോന്നുന്നില്ല. മാട്രിമോണിയല്‍ രജിസ്‌ട്രേഷനിലെ ഓപ്ഷന്‍ ഇന്ത്യയില്‍ സെറ്റില്‍ ചെയ്തവര്‍ എന്നാക്കി മാറ്റി. അതാണ് കൂടുതല്‍ സുരക്ഷിതം. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവിക്കുന്ന ഇന്ത്യയില്‍ ഇല്ല. അമേരിക്കക്കാര്‍ ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തുന്നു,കൊല്ലുന്നു.”