അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കി യുവതിയും മകനും കൊലചെയ്യപ്പെട്ടു; വീണ്ടും വംശീയ ആക്രമണമെന്ന് സംശയം 

March 24, 2017, 2:09 pm
അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കി യുവതിയും മകനും കൊലചെയ്യപ്പെട്ടു; വീണ്ടും വംശീയ ആക്രമണമെന്ന് സംശയം 
US News
US News
അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കി യുവതിയും മകനും കൊലചെയ്യപ്പെട്ടു; വീണ്ടും വംശീയ ആക്രമണമെന്ന് സംശയം 

അമേരിക്കയില്‍ ഇന്ത്യന്‍ ടെക്കി യുവതിയും മകനും കൊലചെയ്യപ്പെട്ടു; വീണ്ടും വംശീയ ആക്രമണമെന്ന് സംശയം 

ന്യൂജഴ്‌സി: ആന്ധ്ര സ്വദേശികളായ ടെക്കിയുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു. ആന്ധ്രസ്വദേശി ശശികല മകന്‍ ഏഴുവയസ്സുളള മകന്‍ അനീഷ് സായ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച നിലയില്‍ വീടിനകത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ കാന്‍സാസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുത്ചിബോല വെടിയേറ്റ് മരിച്ചിരുന്നു. സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ് വ്യാപാരി ഹര്‍നിഷ് പട്ടേലും കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.