‘ബൈ അമേരിക്കന്‍,ഹയര്‍ അമേരിക്കന്‍’ എന്ന് ട്രംപ്; സ്വന്തം നാട്ടില്‍ ജോലി തേടുന്ന യുഎസിലെ ഇന്ത്യയ്ക്കാരുടെ എണ്ണം ടോപ്പ് ഗിയറില്‍; പത്ത് മടങ്ങ് വര്‍ധന

April 19, 2017, 11:15 am
‘ബൈ അമേരിക്കന്‍,ഹയര്‍ അമേരിക്കന്‍’ എന്ന് ട്രംപ്; സ്വന്തം നാട്ടില്‍ ജോലി തേടുന്ന യുഎസിലെ ഇന്ത്യയ്ക്കാരുടെ എണ്ണം ടോപ്പ് ഗിയറില്‍; പത്ത് മടങ്ങ് വര്‍ധന
US News

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് ആയതിന് ശേഷം ഇന്ത്യയില്‍ തൊഴില്‍ തേടുന്ന അമേരിക്കന്‍ ഇന്ത്യയ്ക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. ഡിസംബറിനും മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയില്‍ തൊഴില്‍ അന്വേഷിക്കുന്ന അമേരിക്കയിലെ ഇന്ത്യക്കാരുടെ എണ്ണം പത്ത് മടങ്ങ് വര്‍ധിച്ചുവെന്ന് കണ്‍സള്‍ട്ടിങ് കമ്പനിയായ Deloitte Touche Tohmatsu Pvt Ltd പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ മാത്രം ഏകദേശം 600 ഓളം അമേരിക്കന്‍ ഇന്ത്യയ്ക്കാര്‍ ഇന്ത്യയില്‍ ജോലി തേടി. മാര്‍ച്ച് അവസാനത്തോടെ ഇത് 7,000 മായി വര്‍ധിച്ചെന്ന് കള്‍സള്‍ട്ടിങ് കമ്പനിയുടെ വിശകലനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ജോലിക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സ്വന്തം നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.

എച്ച്1ബി വിസാ പദ്ധതി പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട 'ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍' നയം സംബന്ധിച്ച ഉത്തരവില്‍ ട്രംപ് പറയുന്നത് ഇങ്ങനെ- 'അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിച്ച് വിദേശീയര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല. ബന്ധപ്പെട്ട മേഖലകളില്‍ അതിവൈദഗ്ധ്യം ഉള്ള വിദേശീയര്‍ക്ക് മാത്രമേ എച്ച്1ബി വിസ നല്‍കൂ.' അമേരിക്കന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയും അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ട്രംപിന്റെ പുതിയ നയം ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് അനുവദിച്ച എച്ച്1ബി വിസകളെ ബാധിക്കില്ല. പുതിയ നയം പ്രാബല്യത്തില്‍ വരുമ്പോഴേക്കും ഈ വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്‍കാറുള്ളത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി നേടുന്നവര്‍ക്കായി നീക്കിവെച്ചിരിക്കുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിദേശ പ്രഫഷണലുകളെ ധാരാളമായി റിക്രൂട്ട് ചെയ്യുന്ന മൈക്രോസോഫ്റ്റ് കോര്‍പ്, ഫെയ്സ്ബുക്ക് ഇങ്ക്, ആല്‍ഫബെറ്റ് ഇങ്ക്, കൊഗ്‌നിസന്റ്, അസെന്റര്‍ എന്നീ കമ്പനികള്‍ക്കും ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ എന്നീ കമ്പനികള്‍ക്കും കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ നയം. എച്ച്1ബി വിസ ഉപയോഗിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.