അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥ; സിഖ് യുവാവിന് വെടിയേറ്റു; സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ച് അക്രമി

March 5, 2017, 9:43 am
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥ; സിഖ് യുവാവിന് വെടിയേറ്റു; സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ച് അക്രമി
US News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യയ്ക്കാര്‍ക്ക് നേരെയുള്ള ആക്രമണസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. വാഷിങ്ടണിലെ കെന്റില്‍ സ്വവസതിയ്ക്ക് പുറത്തുവെച്ച് സിഖ് യുവാവിന് വെടിയേറ്റതാണ് പുതിയ സംഭവം. കയ്യില്‍ വെടിയേറ്റ 39കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'നിങ്ങളുടെ രാജ്യത്തോക്ക് തിരിച്ചുപോകൂ' എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിര്‍ത്തത്.

യുവാവും അക്രമിയും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും അതിനൊടുവിലാണ് വെടിവെപ്പ് ഉണ്ടായതെന്നുമാണ് കെന്റ് പൊലീസ് നല്‍കുന്ന വിശദീകരണം. യുവാവ് നല്‍കുന്ന വിവരപ്രകാരം ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമി. പകുതി മുഖം മറച്ചിരുന്നു. സിഖുക്കാരന് അപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് തലവന്‍ കെന്‍ തോമസ് പറഞ്ഞു.

അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.

വെടിയേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്ന് റെന്റണിലെ സിഖ് സമുദായ നേതാവ് ജസ്മിത് സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം യുവാവിന്റെ കുടുംബത്തെ അടിമുടി ഉലച്ചു. പൊതു ഇടങ്ങളിലും മറ്റും സിഖ് സമൂഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പെരുകുകയാണ്. മുമ്പൊന്നും കാണാത്ത വംശീയവിദ്വേഷമാണ് യുഎസ്സില്‍ ഇപ്പോഴുള്ളതെന്നും ജസ്മിത് പറഞ്ഞു. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം സിഖ് സമൂഹത്തിനെതിരെ ഉണ്ടായ അക്രമ സംഭവങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. പക്ഷെ അന്ന് ഭരണകൂടം അതിനെതിരെ ശക്തമായി നില കൊണ്ടിരുന്നു. ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചാണ് സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്‌ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് ഇന്ത്യയ്ക്കാര്‍ ശ്രവിച്ചത്. ശ്രീനിവാസിന്റെ കൊലപാതകത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു.