സിഖുകാരനെ ആക്രമിച്ച കേസ്: രണ്ട് അമേരിക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ്

May 19, 2017, 12:20 pm
സിഖുകാരനെ ആക്രമിച്ച കേസ്: രണ്ട് അമേരിക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ്
US News
US News
സിഖുകാരനെ ആക്രമിച്ച കേസ്: രണ്ട് അമേരിക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ്

സിഖുകാരനെ ആക്രമിച്ച കേസ്: രണ്ട് അമേരിക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ സിഖ്കാരനെ ആക്രമിച്ച കേസില്‍ രണ്ട് അമേരിക്കക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ സെപ്തംബറില്‍ കാലിഫോര്‍ണിയയില്‍ വെച്ചാണ് ഐടി പ്രൊഫഷണലായ മാന്‍സിംഗ് ഖല്‍സ ആക്രമിക്കപ്പെട്ടത്.

ചെയ്‌സ് ലിറ്റില്‍, കോള്‍ട്ടന്‍ എന്നീ അമേരിക്കന്‍ പൗരന്മാ്‌രെയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി ഖല്‍സ സഞ്ചരിച്ച് വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തലപ്പാവ് അഴിച്ചുമാറ്റുകയും, മുടി മുറിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.

വര്‍ഗീയ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്ന് ഖല്‍സ ആരോപിച്ചിരുന്നു. ആക്രമണം തന്റെയും സിഖ് സമുദായത്തിന്റെയും അഭിമാനത്തിനേറ്റ ക്ഷതമാണെന്നും ഇയാള്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ ഖല്‍സ കോടതിയില്‍ വെച്ച് തിരിച്ചറിഞ്ഞിരുന്നു.