‘യഥാര്‍ത്ഥ ഹീറോ’; കാന്‍സാസ് വെടിവെയ്പ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രില്ലോറ്റിന് ഇന്ത്യന്‍ സമൂഹത്തിന്‍റെ ആദരം 

March 26, 2017, 5:34 pm
‘യഥാര്‍ത്ഥ ഹീറോ’; കാന്‍സാസ് വെടിവെയ്പ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രില്ലോറ്റിന്  ഇന്ത്യന്‍ സമൂഹത്തിന്‍റെ ആദരം 
US News

കാന്‍സാസ്: ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ കുചിത്‌ബോലയെ വെടിവെക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ പൗരന്‍ ഈന്‍ ഗ്രില്ലറ്റിന് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. യഥാര്‍ത്ഥ അമേരിക്കന്‍ ഹീറോയെന്നാണ് ടെക്‌സാസിലെ ഇന്ത്യക്കാര്‍ ഗ്രീല്ലറ്റിനെ വിശേഷിപ്പിച്ചത്. 65ലക്ഷം രുപയുടെ ചെക്ക് ഗ്രില്ലറ്റിന് അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കിയത്.

ഹൂസ്റ്റണിലെ ഇന്ത്യന്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് സാര്‍ണ ഗ്രില്ലറ്റിന് ചെക്ക് സമ്മാനിച്ചു. ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വാര്‍ഷിക സംഗമത്തിലാണ് ഗ്രില്ലറ്റിനെ ആദരിച്ചത്. സ്വന്തം ജീവന്‍ അപകടത്തില്‍ പെടുമെന്ന് പോലും നോക്കാതെ ശ്രീനിവാസ് കുചിത്ബോല രക്ഷിക്കാന്‍ ശ്രമിച്ച ഗ്രില്ലറ്റ് അമേരിക്കന്‍ ജനതയുടെ ഹൃദയ വിശാലതയാണ് കാണിക്കുന്നതെന്നായിരുന്നു മേള സംഘടിപ്പിച്ച് ഇന്ത്യക്കാരുടെ പ്രതികരണം.

കാന്‍സാസില്‍ സ്വന്തമായി വീടുവാങ്ങാന്‍ ഗ്രില്ലറ്റിനെ സഹായിക്കുകയാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ സമൂഹത്തിന്റെ ആദരമേറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നായിരുന്നു ഈന്‍ ഗ്രില്ലറ്റിന്‍റെ പ്രതികരണം. ഏതൊരാളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളു, ആളുകള്‍ക്കിടയില്‍ പ്രതീക്ഷ വളര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ഹൈദരാബാദ് സ്വദേശി 32 വയസ്സുള്ള ശ്രീനിവാസ് കുച്ചിബോത്‌ലയാണ് കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനും വെടിയേറ്റിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ആഡം പുറിന്റോണ്‍ ആണ് അക്രമി. വെടി വെക്കുന്നതിന് മുമ്പ് ഇയാള്‍ 'എന്റെ രാജ്യം വിട്ടുപോകൂ' എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്.

ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രില്ലറ്റിന് വെടിയേറ്റത്.