ലബനിലേക്ക് തിരിച്ചു പോ, നീ ഈ നാട്ടുകാരിയല്ല; ന്യൂയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ വംശജക്ക് നേരെ വംശീയ അധിക്ഷേപം 

March 25, 2017, 4:42 pm
ലബനിലേക്ക് തിരിച്ചു പോ, നീ ഈ നാട്ടുകാരിയല്ല; ന്യൂയോര്‍ക്ക് ട്രെയിനില്‍  ഇന്ത്യന്‍ വംശജക്ക് നേരെ വംശീയ അധിക്ഷേപം 
US News

ന്യൂയോര്‍ക്ക്: ന്യയോര്‍ക്ക് ട്രെയിനില്‍ ഇന്ത്യന്‍ വംശജക്ക് നേരെ വംശീയ അധിക്ഷേപം. അമേരിക്കന്‍ സിഖ് വംശജയായ രാജ്പ്രീത് ഹെയറാണ് ട്രെയിനില്‍ വംശീയ അധിക്ഷേപത്തിനിരയായത്. മാന്‍ഹാട്ടനിലേക്കുളള ട്രെയിന്‍ യാത്രയിലാണ് രാജ്പ്രീതിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്.

മാന്‍ഹാട്ടനിലെ ഒരു സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന രാജ്പ്രീതിനോട് ലെബനിലേക്ക് തിരിച്ചു പോ, നീ ഈ നാട്ടുകാരിയല്ലന്ന് ഇയാള്‍ ആക്രോശിക്കുകയായിരുന്നു. ലബനന്‍ സ്വദേശിയാണെന്ന് തെറ്റിധരിച്ചായിരുന്നു അധിക്ഷേപം. ട്രെയിനിലുണ്ടായിരുന്ന രണ്ട് അമേരിക്കന്‍ യുവതികളാണ് തന്റെ രക്ഷക്കെത്തിയതെന്നും അവരിലൊരാളാണ് പൊലീസിനെ വിളിച്ചതെന്നും രാജ്പ്രീത് പറയുന്നു.

അമേരിക്കയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന വംശീയാധിക്ഷേപ സംഭവങ്ങളുടെ തുടര്‍ച്ചയാണ് സിഖ് യുവതിക്ക് നേരെയുണ്ടായത്. കഴിഞ്ഞമാസം ഇന്ത്യന്‍ വംശജയായ എക്താ ദേശായി എന്ന യുവതിക്കും സമാന അനുഭവമുണ്ടായിരുന്നു. വംശീയ അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ എക്ത തന്നെയാണ് പുറത്ത് വിട്ടതും.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയില്‍ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിയായ ടെക്കി യുവതിയെയും മകനെയും ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം വംശീയ ആക്രമണമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.