ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ചട്ടങ്ങള്‍ കടുപ്പിച്ച് യുഎസ്; നടപടി സുപ്രീംകോടതി അംഗീകാരത്തിനു പിന്നാലെ 

June 29, 2017, 1:11 pm
ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ചട്ടങ്ങള്‍ കടുപ്പിച്ച് യുഎസ്; നടപടി സുപ്രീംകോടതി അംഗീകാരത്തിനു പിന്നാലെ 
US News

വാഷിംഗ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ അടുത്ത ഔദ്യോഗിക ബന്ധമോ ഉള്ളവര്‍ക്കോ മാത്രമേ വിസ നല്‍കേണ്ടതുള്ളൂവെന്നാണ് തീരുമാനം.

സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. പുതിയ ഭേദഗതി അനുസരിച്ച്, മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ കുട്ടികള്‍, മകള്‍ എന്നിവരെ മാത്രമാണ് അടുത്ത ബന്ധുകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശന്‍/ മുത്തശ്ശി, പേരക്കുട്ടികള്‍, അമ്മായി, അമ്മാവന്‍, മരുമക്കള്‍, സ്വന്തം സഹോദരങ്ങള്‍ അല്ലാത്ത സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ്, ഭാവി ജീവിത പങ്കാളി എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യുസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലിം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ചത്തിനു പിന്നാലെയാണ് കടുത്ത നിയന്ത്രണത്തെ കുറിച്ചുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read: മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് കോടതിയുടെ അംഗീകാരം; ദേശീയ സുരക്ഷയുടെ വിജയമെന്ന് ഡൊണാള്‍ഡ് ട്രംപ്