എച്ച്1 ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു; നിരോധനം ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

March 4, 2017, 12:30 pm
എച്ച്1 ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു; നിരോധനം ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി
US News

വാഷിങ്ടണ്‍: കുടിയേറ്റ പരിഷ്‌കാരങ്ങളുടെ ഭാഗമായി എച്ച്1 ബി വിസ നല്‍കുന്നത് അമേരിക്ക തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്കാണ് വിലക്ക്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസിന്റേതാണ് നടപടി. ഫാസ്റ്റ് ട്രാക്ക് രീതിയിലെത്തുന്ന അപേക്ഷകളാണ് പരിഗണിക്കാതിരിക്കുക. ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തീരുമാനം.

എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വ്യാപകമായി എച്ച്1ബി വിസ ഉപയോഗിക്കുന്നു. ഇതു കൂടാതെ മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കംമ്പനികളും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്. 2014ല്‍ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.

പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്‍കാറുള്ളത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി നേടുന്നവര്‍ക്കാണ് നീക്കിവെച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍വേള്‍ഡ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ക്കായുള്ള എച്ച്1ബി വിസകളുടെ 86 ശതമാനവും എഞ്ചിനീയറിങ് അനുബന്ധ ജോലികള്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസകളുടെ 43 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് നിലവില്‍ അമേരിക്ക നല്‍കിവരുന്നത്.

അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി വിദേശീയരെ ജോലിയില്‍ നിയമിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതല്‍ ട്രംപിന്റെ നിലപാട്. അവസാനത്തെ അമേരിക്കാരനേയും സംരക്ഷിക്കാന്‍ നമ്മള്‍ പോരാടും. അമേരിക്കയിലേക്ക് തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കക്കാരെ ഒഴിവാക്കാന്‍ കമ്പനികള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന വിദേശ പ്രഫെഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം. ഇത് തടയാനായി എച്ച്1ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു. വിസ ലഭിക്കാന്‍ മിനിമം ശമ്പളം ഇരട്ടിയാക്കണമെന്ന ശുപാര്‍ശകളാണ് നിയമഭേദഗതിക്കുള്ള ബില്ലില്‍ ഉള്ളത്. എച്ച്1ബി വിസയുടമകള്‍ക്കുള്ള മിനിമം വേതനം 1,30,000 ഡോളര്‍ ആക്കി ഉയര്‍ത്താണ് തീരുമാനം. നിലവില്‍ നല്‍കുന്ന 60,000 ഡോളറിന്റെ ഇരട്ടി. 1989ന് ശേഷം മിനിമം വേതനത്തില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല.