അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റ സംഭവം; യുവാവ് സുഖം പ്രാപിക്കുന്നുവെന്ന് സുഷമ

March 5, 2017, 2:04 pm
അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റ സംഭവം; യുവാവ് സുഖം പ്രാപിക്കുന്നുവെന്ന് സുഷമ
US News
US News
അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റ സംഭവം; യുവാവ് സുഖം പ്രാപിക്കുന്നുവെന്ന് സുഷമ

അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റ സംഭവം; യുവാവ് സുഖം പ്രാപിക്കുന്നുവെന്ന് സുഷമ

ന്യൂഡല്‍ഹി: അമേരിക്കയില്‍ വെടിയേറ്റ സിഖ് യുവാവ് അപകടനില തരണം ചെയ്തതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമയുടെ പ്രതികരണം. ദീപ് റായിയുടെ കുടുംബവുമായി സംസാരിച്ചുവെന്നും, യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും സുഷമ ട്വീറ്റ് ചെയ്തു.

വാഷിങ്ടണിലെ സ്വന്തം വീടിനുമുന്നില്‍ വെച്ചാണ് ദീപ് റായിക്ക് വെടിയേറ്റത്. 'നിങ്ങളുടെ രാജ്യത്തോക്ക് തിരിച്ചുപോകൂ' എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിര്‍ത്തത്.

യുവാവും അക്രമിയും തമ്മില്‍ വാക് തര്‍ക്കമുണ്ടായെന്നും അതിനൊടുവിലാണ് വെടിവെപ്പ് ഉണ്ടായതെന്നുമാണ് കെന്റ് പൊലീസ് നല്‍കുന്ന വിശദീകരണം. യുവാവ് നല്‍കുന്ന വിവരപ്രകാരം ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമി. പകുതി മുഖം മറച്ചിരുന്നു. സിഖുക്കാരന് അപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് തലവന്‍ കെന്‍ തോമസ് പറഞ്ഞു. അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചാണ് സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്‌ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് ഇന്ത്യയ്ക്കാര്‍ ശ്രവിച്ചത്. ശ്രീനിവാസിന്റെ കൊലപാതകത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു.