‘ഞങ്ങള്‍ ഇവിടെ തന്നെ തുടരും’; വംശീയാക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ റാലി  

March 26, 2017, 2:24 pm
‘ഞങ്ങള്‍ ഇവിടെ തന്നെ തുടരും’; വംശീയാക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ റാലി  
US News
US News
‘ഞങ്ങള്‍ ഇവിടെ തന്നെ തുടരും’; വംശീയാക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ റാലി  

‘ഞങ്ങള്‍ ഇവിടെ തന്നെ തുടരും’; വംശീയാക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ റാലി  

വാഷിംങ്ടണ്‍: അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യക്കാര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഞങ്ങള്‍ ഇവിടെ തന്നെ തുടരും എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചായിരുന്നു പ്രതിഷേധം. അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയായ സാള്‍ട്ടാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

ഇത് ഞങ്ങളുടെ നാടാണെന്ന് ഏത് തോക്കുധാരി പറഞ്ഞാലും, പ്രസിഡന്റ് ട്രംപ് പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും. കുടിയേറ്റക്കാരെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഇവിടെ ജീവിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടും. 
സുമന്‍രഘുനന്ദന്‍, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗെതര്‍ 

വംശീയ അതിക്രമങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സാള്‍ട്ട് പ്രവര്‍ത്തകര്‍ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമൊന്നായി പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നു. അമേരിക്കയിലെ മുസ്ലീം ജൂത സമൂഹങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും ഇന്തോ അമേരിക്കന്‍ സമൂഹം പ്രതിഷേധമറിയിച്ചു.

ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. രണ്ട് മാസത്തിനിടെ മുന്ന് ഇന്ത്യക്കാരാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ട്രെയിനില്‍ സിഖ് വംശജയായ യുവതിക്ക് നേരെയും വംശീയ അധിക്ഷേപം നടന്നതായി പരാതിയുണ്ടായിരുന്നു. ഒരുമാസം മുന്‍പ് മറ്റൊരു ഇന്ത്യന്‍ വംശജയും സമാന അനുഭവം പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആന്ധ്ര സ്വദേശിയേയും മകനും വംശീയ ആക്രമണത്തിന്റെ ഇരകളാണോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.