ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് സുരേഷ് റെയ്‌ന 

April 21, 2017, 10:36 am
ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് സുരേഷ് റെയ്‌ന 
Cricket
Cricket
ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് സുരേഷ് റെയ്‌ന 

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് സുരേഷ് റെയ്‌ന 

കൊല്‍ക്കത്ത : ഐപിഎല്ലില്‍ ഫോമില്ലാതെ വിഷമിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി ഗുജറാത്ത് ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌ന. ധോണി എല്ലായ്‌പ്പോഴും ബഹുമാനിക്കപ്പെടേണ്ട താരമാണെന്നും ധോണിയെ പൂണെ ടീം നായക സ്ഥാനത്ത് നിന്നും മാറ്റിയത് ഒട്ടും ശരിയായില്ലെന്നും റെയ്‌ന തുറന്ന് പറയുന്നു.

ഇതു തന്റെ മാത്രം അഭിപ്രായമല്ലെന്നും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. എപ്പോള്‍ വേണമെങ്കിലും ഫോമിലേക്കു തിരിച്ചെത്താന്‍ കെല്‍പ്പുള്ള താരമാണ് ധോണിയെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഞാനാകെ നിരാശവാനായിപ്പോയി, രാജ്യത്തിനു വേണ്ടിയും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ആളാണ് അവന്‍. അവന്‍ എല്ലായിപ്പോഴും ബഹുമാനം അര്‍ഹിക്കുന്നു, ഇത് എന്റെ മാത്രം അഭിപ്രായമല്ല, ലോകം തന്നെ ഇത്തരത്തിലാണ് ചിന്തിക്കുന്നത്
റെയ്‌ന തുറന്ന് പറയുന്നു

ഐപിഎല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനായ റെയ്‌ന ഏറെക്കാലം ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും ധോണിയുടെ വിശ്വസ്തരിലൊരാളായിരുന്നു.

ഐപിഎല്‍ പത്താം പതിപ്പില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ധോണി അഞ്ചു കളികളില്‍നിന്ന് 61 റണ്‍സ് മാത്രമാണു സ്വന്തമാക്കിയത്. ഐപിഎല്ലിന് തൊട്ട് മുമ്പാണ് ധോണിയെ പൂണെ ടീം നായക സ്ഥാനത്ത് നിന്നും പുറത്താക്കിയത്. പകരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ് പൂണെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. ക്രിക്കറ്റ് പ്രേമികളെ ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്തകളിലൊന്നാണ് ഇത്.