ആരും അത്ഭുതപ്പെടും, ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചറിയാത്ത 10 സത്യങ്ങള്‍

July 17, 2017, 1:34 pm


ആരും അത്ഭുതപ്പെടും, ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചറിയാത്ത 10 സത്യങ്ങള്‍
Cricket
Cricket


ആരും അത്ഭുതപ്പെടും, ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചറിയാത്ത 10 സത്യങ്ങള്‍

ആരും അത്ഭുതപ്പെടും, ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചറിയാത്ത 10 സത്യങ്ങള്‍

ലോകത്തെ വിലയേറിയ താരമാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ്.ബാറ്റുകൊണ്ടും പന്തുകൊണ്ടും ക്രിക്കറ്റ് കളത്തില്‍ വിസ്മയം തീര്‍ക്കുന്ന പോരാളി. സമകാലിക ലോകക്രിക്കറ്റില്‍ സ്‌റ്റോക്‌സ് കഴിഞ്ഞാലേ മറ്റൊരു ഓള്‍റൗണ്ടറുടെ പേരുളളു. ഐപിഎല്ലില്‍ 14.5 കോടി രൂപയാണ് ഈ താരം സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിനെ കുറിച്ച് അധികമാരും അറിയാത്ത 10 കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഇവിടെ.

1) ന്യൂസിലന്‍ഡിലെ ക്രിസ്റ്റ് ചര്‍ച്ചിലാണ് ബെന്‍ സ്റ്റോക്‌സ് ജനിച്ചതും വളര്‍ന്നതു. തന്റെ 12ാം വയസ്സിലാണ് സ്‌റ്റോക്‌സ് അച്ഛനൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറിയത്.

2) ബെന്‍ സ്റ്റോക്‌സ് ഒരു ക്രിക്കറ്റ് താരം മാത്രമല്ല. നല്ലൊരു റഗ്ബി താരം കൂടിയാണ്. റഗ്ബി ലീഗുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്

3) റഗ്ബിയോ ക്രിക്കറ്റോ ഏത് കളിയാണ് താന്‍ തെരഞ്ഞെടുക്കേണ്ടത് എന്നത് സ്‌റ്റോക്‌സിനെ വല്ലാതെ വലച്ചിരുന്നു കുറെ നാള്‍. ഒടുവില്‍ ക്രിക്കറ്റ് കളിക്കുമ്പോഴാണ് കൂടുതല്‍ ആസ്വാദനം സാധ്യമാകുന്നത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു.

4) സ്‌റ്റോക്‌സ് പ്രതിഭയായിരുന്നെങ്കിലും അദ്ദേഹത്തെ പരിശീലിപ്പിക്കാനുളള സാമ്പത്തിക സ്ഥിതിയൊന്നും പിതാവിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ജോണ്‍ ഗിബ്‌സണ്‍ എന്നൊരാള്‍ സ്‌റ്റോക്‌സിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പരിശീലിപ്പിക്കുകയായിരുന്നു. കോക്കര്‍മൗത്ത് ക്രിക്കറ്റ് ക്ലബിന്റെ പരിശീലകനായിരുന്നു ഗിബ്‌സണ്‍. ഇത് സ്‌റ്റോക്‌സിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.

5) വളരെ നേരത്തെ തന്നെ സ്‌റ്റോക്‌സ് വിവാഹം ചെയ്തിരുന്നു. ക്ലാരെ റിച്ച്‌ലിഫ് ആണ് സ്റ്റോക്‌സിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

6) സ്‌റ്റോക്‌സ് എപ്പോഴും ജിപിഎസ് ട്രാക്കര്‍ ധരിക്കാറുണ്ട്. സ്‌പോട്‌സ് ബ്രാ പോലുളള ഒരു വസ്ത്രത്തിലായിരുന്നു ഇത് സംവിധാനിച്ചിരുന്നത്.

7) റോക്കിയെന്നാണ് സ്‌റ്റോക്‌സിന്റെ കളിക്കാര്‍ക്കിടയിലെ വിളിപ്പേര്. ഒരു ലോക്ക് കൈ ഉപയോഗിച്ച് തകര്‍ത്തതോടെയാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. ഹാര്‍ട്ട് ലോക്കര്‍ എന്നാണ് സ്‌റ്റോക്‌സ് തന്നെ വിശേഷിപ്പിക്കാറ്.

2014ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടി20 മത്സരത്തിനിടയിലാണ് ലോക്ക് ഇടിച്ച് തകര്‍ത്ത സംഭവം. മത്സരത്തില്‍ ഡെക്കായതോടെ സ്‌റ്റോക്‌സ് ലോക്ക് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഐസിസി അദ്ദേഹത്തോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുകയും സ്‌റ്റോക്‌സ് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

8) ശരീരത്തില്‍ ടാറ്റൂ പതിപ്പിക്കാന്‍ സ്റ്റോക്‌സ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. നിരവധി ടാറ്റുകളാണ് അദ്ദേഹത്തിന്റെ ദേഹത്തുളളത്.

9) വേള്‍ഡ് വ്രെസ്ലിംഗ് എന്റര്‍ടൈമെന്റിന്റെ (wwe) കടുത്ത ആരാധകനായിരുന്നു ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടില്‍ wwe വിരുന്നെത്തിയപ്പോള്‍ സ്‌റ്റോക്‌സും ആരാധകരുടെ കൂട്ടത്തിലുണ്ടായിരുന്നു.

10 ബെന്‍ സ്റ്റോക്‌സിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണും ബൗളര്‍ ഡയ്ല്‍ സ്റ്റൈനും ആണ്.