ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 86 പന്തില്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാംദിനം ഇന്ത്യ മികച്ച നിലയില്‍

August 13, 2017, 11:38 am

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 86 പന്തില്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറി;  ശ്രീലങ്കയ്‌ക്കെതിരെ രണ്ടാംദിനം ഇന്ത്യ മികച്ച നിലയില്‍
Cricket

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സെഞ്ച്വറി. ടെസ്റ്റിലെ പാണ്ഡ്യയുടെ കന്നി സെഞ്ച്വറിയാണിത്. 86 പന്തില്‍ നിന്നും ഏഴു സിക്‌സുകളടക്കമാണ് പാണ്ഡ്യുടെ സെഞ്ച്വറി നേട്ടം. 108 റണ്‍സെടുത്ത പാണ്ഡ്യയും മൂന്ന് റണ്‍സെടുത്ത ഉമേഷ് യാദവുമാണ് ക്രീസില്‍.

രണ്ടാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യക്ക് വൃദ്ധിമാന് സാഹയെ നഷ്ടപ്പെട്ടു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ലോകേഷ് രാഹുലും നല്‍കിയ മികച്ച തുടക്കം മുതലക്കാനാകാതെ തകര്‍ന്ന ഇന്ത്യയെ ആണ് പിന്നീട് കണ്ടത്.

ധവാന്‍ 123 പന്തില്‍ നിന്ന് 119 റണ്‍സാണ് നേടിയത്. ഇരുപത്തിയാറാം ടെസ്റ്റ് കളിക്കുന്ന ധവാന്റെ ആറാം സെഞ്ച്വറിയാണിത്. ഈ പരമ്പരയിലെ രണ്ടാമത്തേതും. ഇന്ത്യ വിജയിച്ച ഗോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. രാഹുല്‍ 135 പന്തില്‍ നിന്ന് 85 റണ്‍സെടുത്തു.

നാല്‍പ്പതാം ഓവറില്‍ രാഹുലിനെ പുഷ്പകുമാര മടക്കിയതോടെ ഇന്ത്യക്ക് താളം നഷ്ടപ്പെട്ടു. ചേതേശ്വര്‍ പൂജാര കൂടി മടങ്ങിയതോടെ ഇന്ത്യക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ നഷ്ടമായി. ഉച്ചഭക്ഷണത്തിനു ശേഷം തുടരെ തുടരെ ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചു. ക്യാപ്റ്റന്‍ കോഹ്ലി 84 പന്തില്‍ നിന്ന് 42 ഉം അജിങ്ക്യ രഹാനെ 48 പന്തില്‍ നിന്ന് 17ഉം, അശ്വിന്‍ 75 പന്തില്‍ നിന്ന് 31 ഉം റണ്‍സെടുത്ത് പുറത്തായി.

പതിനെട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാരയാണ് ഇന്ത്യയെ മെരുക്കിയത്. സാന്‍ദക്കന്‍ രണ്ടു ഫെര്‍ണാണ്ടോ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച പരമ്പര സ്വന്തമാക്കിയ ഇന്ത്യ വിദേശ മണ്ണില്‍ മൂന്ന് ടെസ്റ്റ് വിജയം എന്ന് നേട്ടത്തിനായാണ് കളിക്കുന്നത്.