ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 5 നൈറ്റ് വാച്ച്മാന്‍മാര്‍

July 17, 2017, 12:14 pm


ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 5 നൈറ്റ് വാച്ച്മാന്‍മാര്‍
Cricket
Cricket


ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 5 നൈറ്റ് വാച്ച്മാന്‍മാര്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 5 നൈറ്റ് വാച്ച്മാന്‍മാര്‍

നെറ്റ് വാച്ച്മാന്‍മാര്‍ ആരാണെന്ന് അറിയില്ലേ?. ടെസ്റ്റില്‍ ഒരു ദിവസത്തിന്റെ അവസാനം കാവല്‍കാരനായി മാത്രം ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്‌സ്മാനല്ലാത്ത താരം. ടെസ്റ്റിലെ ഒരു ദിവസത്തിന്റെ അവസാന നിമിഷങ്ങളില്‍ ബാറ്റിംഗ് ടീമിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോഴാണ് നെറ്റ് വാച്ച്മാന്‍മാരെ ഇറക്കി കൂടുതല്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ബാറ്റിംഗ് ടീം നായകന്‍ നിര്‍ബന്ധിതരാകുന്നത്.

പലപ്പോഴും ഒരു ബൗളറായിരിക്കും നൈറ്റ് വാച്ചമാന്‍മാര്‍ ആയി പ്രത്യക്ഷപ്പെടുന്നത്. ഇത് ആ താരത്തിന് ലഭിക്കുന്ന വലിയ ബാറ്റിംഗ് അവസരം കൂടി ആയി മാറാറുണ്ട്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 5 നൈറ്റ് വാച്ച്മാന്‍മാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ജാക്ക് റസ്സല്‍ (94) vs ശ്രീലങ്ക

ഇംഗ്ലീഷ് വിക്കറ്റ് കീപ്പറായിരുന്ന ജാക്ക് റസല്‍ ഒരിക്കല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ശരാശരിയിലും താഴെയുളള ബാറ്റ്‌സ്മാന്‍ മാത്രമായിരുന്ന റസ്സല്‍ ശ്രീലങ്കയ്‌ക്കെതിരെ നൈറ്റ് വാച്ച്മാനായി ഇറങ്ങി 94 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഗ്രഹാം ഗൂച്ചിനൊപ്പവും അതിന് ശേഷം ടിം റോബിന്‍സണൊപ്പവുമായിരുനനു റസ്സലിന്റെ ബാറ്റിംഗ്. ഇംഗ്ലണ്ടിലെ ലോഡ്‌സിലായിരുന്നു ആ മത്സരം.

അലക്‌സ് ടൂഡര്‍ 99* vs ന്യൂസിലന്‍ഡ്

ഇംഗ്ലണ്ട് താരം അലക്‌സ് ടൂഡറും ഒരിക്കല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. 1999ല്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ പര്യടനത്തിലാണ് ടൂഡര്‍ നൈറ്റ് വാച്ച്മാനായെത്തി പുറത്താകാതെ 99 റണ്‍സ് എടുത്തത്. വിജയലക്ഷ്യമായ 220 റണ്‍സ് മറികടന്നതാണ് ടൂഡര്‍ക്ക് അര്‍ഹമായ സെഞ്ച്വറി ഒറു റണ്‍സിന് നഷ്ടമായത്.

സയ്യിദ് കിര്‍മാണി 101* vs ഓസ്‌ട്രേലിയ

ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിര്‍മാണി ഒരു മത്സരത്തിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി. ഗുണ്ടപ്പ വിശ്വനാഥിനൊപ്പം നൈറ്റ് വാച്ചമാനായി ക്രീസിലെത്തിയ കിര്‍മാണി എല്ലാവരേയും ഞെട്ടിച്ച് പുറത്താകാതെ സെഞ്ചവറി നേടുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ മത്സരം ഇന്ത്യ ജയിക്കുകയും പരമ്പര 2-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.

മാര്‍ക്ക് ബൗച്ചര്‍ 105 vs ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്ക് ബൗച്ചര്‍ നൈറ്റ് വാച്ച്മാനായെത്തി സെഞ്ച്വറി നേടിയ ഇന്നിംഗ്‌സ് ക്രിക്കറ്റ് പ്രേമികളൊന്നും അത്ര പെട്ടെന്ന് മറക്കില്ല. ഗ്യാരി കേസറ്റനൊപ്പം ചേര്‍ന്ന ബൗളര്‍ അന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 572 ആക്കി ഉയര്‍ത്താന്‍ നിര്‍ണായക സംഭവന നല്‍കി. മത്സരത്തില്‍ കേസ്റ്റണ്‍ 275 റണ്‍സും നേടിയിരുന്നു.

ജാസണ്‍ ഗില്ലസ്പി, 201* vs ബംഗ്ലാദേശ്

ഓസീസ് പേസ് ബൗളര്‍ ഒരിക്കല്‍ നൈറ്റ് വാച്ച് മാന്റെ റോളിലെത്തി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുറത്താകാതെ 201 റണ്‍സ് നേടിയാണ് ഗില്ലസ്പി ഞെട്ടിച്ചത്. ആദ്യ ദിവസത്തിന്റെ അവസാനം മാത്യൂ ഹെയഡന്‍ പുറത്തായതിനെ തുടര്‍ന്നാണ് ഗില്ലസ്പി ബാറ്റ്‌ചെയ്യാനെത്തിയത്. മൈക്ക് ഹസിയ്‌ക്കൊപ്പം 320 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ താരം ഉയര്‍ത്തിയത്.