ബാഗ് നഷ്ടപ്പെട്ടു; ആരോണ്‍ ഫിഞ്ച് ഗുജറാത്ത് ടീമില്‍ നിന്ന് പുറത്ത്!! 

April 16, 2017, 5:07 pm
ബാഗ് നഷ്ടപ്പെട്ടു; ആരോണ്‍ ഫിഞ്ച് ഗുജറാത്ത് ടീമില്‍ നിന്ന് പുറത്ത്!! 
Cricket
Cricket
ബാഗ് നഷ്ടപ്പെട്ടു; ആരോണ്‍ ഫിഞ്ച് ഗുജറാത്ത് ടീമില്‍ നിന്ന് പുറത്ത്!! 

ബാഗ് നഷ്ടപ്പെട്ടു; ആരോണ്‍ ഫിഞ്ച് ഗുജറാത്ത് ടീമില്‍ നിന്ന് പുറത്ത്!! 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സ് താരം ആരോണ്‍ ഫിഞ്ചിന് പുറത്തിരിക്കേണ്ടി വന്നത് വിചിത്രമായ കാരണത്താല്‍. ആരോണ്‍ ഫിഞ്ചിന്റെ 'കിറ്റ് ബാഗ്' നഷ്ടപ്പെട്ടതാണ് കാരണം.

നായകന്‍ സുരേഷ് റെയ്‌ന തന്നെയാണ് ആരോണ്‍ ഫിഞ്ചിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അതിലൊന്ന് ആരോണ്‍ ഫിഞ്ച് ആണെന്നും അദ്ദേഹത്തിന്റെ കിറ്റ് ബാഗ് (ക്രിക്കറ്റ് കിറ്റ്) നഷ്ടപ്പെട്ടതിനാലാണ് കളിക്കാത്തതെന്നും റെയ്‌ന വ്യക്തമാക്കി.

ഐപിഎല്ലിലെ കളിക്കാര്‍ക്ക് അവരുടെ കിറ്റ് ബാഗ് ഉപയോഗിച്ച് കളത്തിലിറങ്ങേണ്ടത് അനിവാര്യമാണ്. കാരണം കളിക്കാരുടെ ബാറ്റും ജഴ്‌സിയിലുമെല്ലാം ഒരോ കമ്പനികള്‍ സപോണ്‍സര്‍ ചെയ്തതായിരിക്കും. ഇതുമൂലം വ്യത്യസ്ത ലോഗോകള്‍ ഒരോ കളിക്കാരനും വഹിക്കാറുണ്ട്. ഇതുമൂലം ആ കിറ്റ് ബാഗ് ഇല്ലങ്കില്‍ താരങ്ങള്‍ക്ക് കളിക്കാനാകില്ല.

രാജ്‌കോട്ടില്‍ വെച്ച് നടന്ന ഗുജറാത്തിന്റെ കഴിഞ്ഞ മത്സരത്തിന് ശേഷമാണ് ഫിഞ്ചിന് അദ്ദേഹത്തിന്റെ കിറ്റ് ബാഗ് നഷ്ടപ്പെട്ടത്. ഇതാദ്യമായാണ് ഇത്തരമൊരു കാരണം കൊണ്ട് ഒരു കളിക്കാരന് ടീമിന് പുറത്തിരിക്കേണ്ടിവരുന്നത്. ഇംഗ്ലീഷ് താരം ജാസണ്‍ റോയ് ആണ് ഫിഞ്ചിന് പകരം ഗുജറാത്ത് നിരയില്‍ കളിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ടീം ഗുജറാത്ത് ലയണ്‍സിനെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്. മുംബൈയിലെ വാംഗഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.