ഡിവില്ലേഴ്‌സ് പുറത്ത്; ബംഗളൂരുവിന് കനത്ത തിരിച്ചടി

April 18, 2017, 6:29 pm


ഡിവില്ലേഴ്‌സ് പുറത്ത്; ബംഗളൂരുവിന് കനത്ത തിരിച്ചടി
Cricket
Cricket


ഡിവില്ലേഴ്‌സ് പുറത്ത്; ബംഗളൂരുവിന് കനത്ത തിരിച്ചടി

ഡിവില്ലേഴ്‌സ് പുറത്ത്; ബംഗളൂരുവിന് കനത്ത തിരിച്ചടി

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് കനത്ത തിരിച്ചടി. ബംഗളൂരുവിന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സ് ഗുജറാത്തിനെതിരെ കളിക്കില്ല. പരിക്കേറ്റതാണ് ഡിവില്ലേഴ്‌സിന് വിനിയായത്. ഡിവില്ലേഴ്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇത് രണ്ടാം തവണയാണ് ഡിവില്ലേഴ്‌സിന് പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും പുറത്തിരിക്കേണ്ടി വരുന്നത്. നേരത്തെ സീണിലെ ആദ്യ മത്സരത്തിലും ഡിവില്ലേഴ്‌സ് പരിക്ക് മൂലം പുറത്തിരുന്നിരുന്നുയ പുറം വേദനയാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ താരത്തിന് വിനയായത്.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഡിവില്ലേഴ്‌സ് ഇതുവരെ കാഴ്ച്ചവെച്ചത്. തിരിച്ചുവരവ് മത്സരത്തില്‍ പുറത്താകാതെ 89 റണ്‍സ് എടുത്തു എബിഡി 19, 29 എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്തത്.

ഇതോടെ ഡിവില്ലേഴ്‌സിന് പകരം ബംഗളൂരു നിരയില്‍ ക്രിസ് ഗെയിലിന് കളിക്കാനുളള സാധ്യത ഒരുങ്ങി. കഴിഞ്ഞ മത്സരത്തില്‍ ക്രിസ് ഗെയിലിനെ ബംഗളൂരു നിര പുറത്തിരുത്തിയിരുന്നു.

ഐപിഎല്ലില്‍ ഈ സീസണില്‍ ദയനീയ പ്രകടനമാണ് ബംഗളൂരു കാഴ്ച്ച വെക്കുന്നത്. അഞ്ച് മത്സരം പിന്നിടുമ്പോള്‍ ഒരു വിജയം മാത്രമാണ് ടീം നേടിയത്. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് ബംഗളൂരുവിന്റെ നിലവിലെ സ്ഥാനം.