സിക്‌സുകള്‍ ചവപറ; അതിവേഗ ഫിഫ്റ്റിയുമായി എബിഡി ഗര്‍ജനം

November 13, 2017, 6:41 pm
സിക്‌സുകള്‍ ചവപറ; അതിവേഗ ഫിഫ്റ്റിയുമായി എബിഡി ഗര്‍ജനം
Cricket
Cricket
സിക്‌സുകള്‍ ചവപറ; അതിവേഗ ഫിഫ്റ്റിയുമായി എബിഡി ഗര്‍ജനം

സിക്‌സുകള്‍ ചവപറ; അതിവേഗ ഫിഫ്റ്റിയുമായി എബിഡി ഗര്‍ജനം

കേപ്ടൗണ്‍: വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സ്. ഐ.പി.എല്‍ മാതൃകയില്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച രാം സ്ലാം ടി-20യില്‍ ആണ് ഡിവില്ലേഴ്‌സ് വെടിക്കെട്ട് പുറത്തെടുത്തത്. വെറും 19 പന്തില്‍ 50 റണ്‍സാണ് ഡിവില്ലേഴ്‌സ് അടിച്ച് കൂട്ടിയത്.

ഹൈവെല്‍ഡ് ലയണ്‍സിനെതിരെയായിരുന്നു ഡിവില്ലേഴ്‌സിന്റെ മാസ്മരിക പ്രകടനം. ആദ്യം ബാറ്റുചെയ്ത ലയണ്‍സ് റീസ ഹെന്റിക്കസിന്റെ ബാറ്റിംഗ് മികവില്‍ 15 ഓവറില്‍ 127 റണ്‍സാണ് സ്വന്തമാക്കിയത്.

മഴ ഇടക്കിടെ മുടക്കിയ കളിയില്‍ ഡക്കവര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 135 റണ്‍സായിരുന്നു ടൈറ്റന്‍സിന്റെ പുനര്‍നിശ്ചയിച്ച വിജയ ലക്ഷ്യം. ഡിവില്ലിയേഴ്സിന്റെയും ആല്‍ബി മോര്‍ക്കലിന്റെയും വെടിക്കെട്ട് പ്രകടനത്തില്‍ 11.2 ഓവറില്‍ ടൈറ്റന്‍സ് ലക്ഷ്യം കണ്ടു. 16 പന്തില്‍ 41 റണ്‍സ് നേടി മോര്‍ക്കല്‍ ഡിവില്ലിയേഴ്സിന് പറ്റിയ കൂട്ടാളിയായി.

മത്സരത്തില്‍ അഞ്ച് സിക്സാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം. മോര്‍ക്കലും അഞ്ചു സിക്സ് നേടി. നേരത്തെ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ച മോര്‍ക്കല്‍ മൂന്നു വിക്കറ്റും സ്വന്തമാക്കിയിരുന്നു.