വരുന്നു ശബാഗീസാ ക്രിക്കറ്റ് ലീഗ്

May 19, 2017, 12:19 pm
വരുന്നു ശബാഗീസാ ക്രിക്കറ്റ് ലീഗ്
Cricket
Cricket
വരുന്നു ശബാഗീസാ ക്രിക്കറ്റ് ലീഗ്

വരുന്നു ശബാഗീസാ ക്രിക്കറ്റ് ലീഗ്

ഐപിഎല്‍ മാതൃകയില്‍ മറ്റൊരു ക്രിക്കറ്റ് ലീഗ് കൂടി വരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് പുതിയ ലീഗിന് പിന്നില്‍. പാകിസ്താന്‍ ബംഗ്ലാദേശ്, സിംബാബ് വെ താരങ്ങളെ പ്രധാനമായും ലക്ഷ്യം വെച്ചാണ് ഈ ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. ശബാഗീസാ ക്രിക്കറ്റ് ലീഗ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്, വിവിധ ഫ്രഞ്ചസികള്‍ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കുന്ന ഈ ലീഗില്‍ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ കളിക്കും
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഷഫീറ് സ്താനിക്‌സായ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ശബാഗീസാ ലീഗ് നടന്നിരുന്നു. എന്നാല്‍ കുറച്ച് വിദേശ താരങ്ങളെ മാത്രമാണ് ലീഗില്‍ പങ്കെടുപ്പിക്കാനായത്. എന്നാല്‍ ഇത്തവണ നിരവധി അന്താരാഷ്ട്ര താരങ്ങള്‍ ലീഗിന്റെ ഭാഗമാകാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഐപിഎല്‍ മാതൃകയില്‍ വിപുലമായി ഈ ലീഗ് നടത്താനാണ് അഫ്ഗാന്‍ ക്രിക്കറ്റ് ലീഗിന്റെ തീരുമാനം.

ആറ് ഫ്രാഞ്ചസികളാണ് ലീഗില്‍ ഉണ്ടാകുക. ഇതില്‍ ആറ് ഫ്രഞ്ചസികളുടെയും ഉടമ ഒരാള്‍ തന്നെയാണ്. പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ഹോംകോംഗ്, യുഎഇ, കാനഡ താരങ്ങളാണ് പ്രധാനമായും ഈ ലീഗില്‍ കളി്ക്കുക. ബംഗ്ലാദേശില്‍ നിന്നും ഒന്‍പത് താരങ്ങല്‍ ഇതിനോടകം കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തമീം ഇഖ്ബാല്‍, ഇമ്രുല്‍ ഖൈസ്, സബ്ബിര്‍ തുടങ്ങിയ പ്രശസ്ത ബംഗ്ലാ താരങ്ങളും ഈ ലീഗില്‍റെ ഭാഗമാകും.

സയ്യീദ് അജ്മല്‍, കമ്രാന്‍ അക്മല്‍, സുഹൈല്‍ തന്‍വീര്‍ തുടങ്ങിയ പാക് താരങ്ങലാണ് ഈ ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുളളത്. അഫ്ഗാനിസ്ഥാനില്‍ തന്നെയായിരിക്കും മത്സരം സംഘടിപ്പിക്കുക. ക്രിക്കറ്റ് കളിക്ക് അഫ്ഗാന്‍ സുരക്ഷിത താവളമാണെന്ന് തെളിക്കാന്‍ കൂടിയാണ് വിപുലമായി ഇവിടെ ലീഗ് സംഘടിപ്പിക്കുന്നത്.