കൗണ്ടി കളിക്കാന്‍ ഷാഹിദ് അഫ്രീദി മടങ്ങിവരുന്നു 

May 19, 2017, 3:44 pm
കൗണ്ടി കളിക്കാന്‍ ഷാഹിദ് അഫ്രീദി മടങ്ങിവരുന്നു 
Cricket
Cricket
കൗണ്ടി കളിക്കാന്‍ ഷാഹിദ് അഫ്രീദി മടങ്ങിവരുന്നു 

കൗണ്ടി കളിക്കാന്‍ ഷാഹിദ് അഫ്രീദി മടങ്ങിവരുന്നു 

ലണ്ടന്‍: മുന്‍ പാക് താരം ഷാഹിദ് അഫ്രീദി വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമായി നടക്കുന്ന നാച്ച് വെസ്റ്റ് ടി20 ബ്ലാസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹാംഷെയറിനായാണ് അഫ്രീദി കളിക്കുക. അഫ്രീദി കളിക്കുന്ന കാര്യം ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്രീദി ടീമിലേക്ക മടങ്ങിവരുന്നു എന്ന വാര്‍ത്തയില്‍ ഞങ്ങള്‍ ത്രില്‍ അടിച്ചിരിക്കുകയാണ്, ടി20യില്‍ അഫ്രീദി ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു താരമാണ്. കഴിഞ്ഞ സീസണിലും താരം അത് തെളിയിച്ചതാണ്
ഹാംഷെയര്‍ ഡയറക്ടര്‍ ഗില്ലിസ് വൈറ്റ് പറഞ്ഞു

ഇത് മൂന്നാം തവണയാണ് അഫ്രീദി ഹാംഷെയറിനായി കളിക്കുന്നത്. 2011ലും 2016ലും ആണ് ഇതിന് മുമ്പ് അഫ്രീദി ഈ ടീമിന്റെ ഭാഗമായത്. കഴിഞ്ഞ സീസണില്‍ 17.36 ശരാശരിയില്‍ 191 റണ്‍സും 30.44 ശരാശരിയില്‍ ഒന്‍പത് വിക്കറ്റും താരം വീഴ്ത്തിയിരുന്നു. 2011ല്‍ അഫ്രീദിയുടെ മികച്ച പ്രകടനത്തിന്റെ സഹായത്തില്‍ ഹാംഷെയര്‍ നാച്ച് വെസ്റ്റ് ടി20 ബ്ലാസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലും കടന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 21 വര്‍ഷത്തെ നീണ്ട കരിയറിന് ശേഷമാണ് വിരമിക്കല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27 ടെസ്റ്റും 398 ഏകദിനവും 98 ടി20യും കളിച്ചിട്ടുളള താരമാണ് അഫ്രീദി. ലോകത്തിലെ ഏറ്റവും സംഹാരിയായ ബാറ്റ്‌സ്മാന്‍ എന്നാണ് അഫ്രീദി അറിയപ്പെടുന്നത്.

ഇക്കഴിഞ്ഞ പാക് സൂപ്പര്‍ ലീഗില്‍ പെഷവാര്‍ ടീമിനായി കളിച്ച അഫ്രീദി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. എട്ട് ഇന്നിംഗ്‌സില്‍ 173.52 സ്‌ട്രൈക്ക് റൈറ്റില്‍ 177 റണ്‍സും രണ്ട് വിക്കറ്റും താരം നേടിയിരുന്നു.