തന്നെ ഞെട്ടിച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍ 

April 16, 2017, 4:24 pm
തന്നെ ഞെട്ടിച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍ 
Cricket
Cricket
തന്നെ ഞെട്ടിച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍ 

തന്നെ ഞെട്ടിച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരെ വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍ 

സിഡ്‌നി: കരിയറില്‍ തങ്ങള്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരെന്ന് വെളിപ്പെടുത്തി ആഷസില്‍ ബദ്ധവൈരികളായിരുന്ന ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണും ഇംഗ്ലീഷ് പേസ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണും. പ്രമുഖ സ്‌പോട്‌സ് ചാനലായ സ്‌കൈ സ്‌പോട്‌സിനായി പരസ്പരം സംസാരിക്കുകയായിരുന്നു താരങ്ങള്‍.

കരിയറില്‍ താന്‍ നേരിട്ടിട്ടുളളവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറയുമാണെന്ന് വോണ്‍ പറയുന്നു. തന്നെ വിസ്മയിപ്പിച്ച ബാറ്റ്‌സ്മാന്‍മാരാണ് ഇരുവരുമെന്നും റിക്കി പോണ്ടിംഗും, ജാക്വസ് കല്ലിസും, കെവിന്‍ പീറ്റേഴ്‌സണുമെല്ലാം ഇവര്‍ കഴിഞ്ഞേ വരുവെന്നും വോണ്‍ വ്യക്തമാക്കി. നേരത്തെയും നിരവധി അഭിമുഖത്തില്‍ ഷെയ്ന്‍ വോണ്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

അതെസമയം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും ആണ് താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാരെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഇരുവരെയും പുറത്താക്കാന്‍ ഏറെ ശ്രമകരമാണെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 122 ടെസ്റ്റുകള്‍ കളിച്ചിട്ടുളള ആന്‍ഡേഴ്‌സണ്‍ 28.50 ശരാശരിയില്‍ 467 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുളള താരമാണ് ആന്‍ഡേഴ്‌സണ്‍.

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കുകയാണ്. ഇതോടെ ഒരു ഹാഷിം അംല-ആന്‍ഡേഴ്‌സണ്‍ പോരാട്ടം കാണാമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിലവില്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് ഹാഷിം അംല.