കളി മതിയാക്കാനുള്ള കാരണം വ്യക്തമാക്കി നെഹ്‌റ; ‘ഇന്ത്യയ്ക്കു കളിക്കുന്നില്ലെങ്കില്‍ പിന്നെന്ത് ഐപിഎല്‍’ 

October 12, 2017, 9:26 pm
കളി മതിയാക്കാനുള്ള കാരണം വ്യക്തമാക്കി നെഹ്‌റ; ‘ഇന്ത്യയ്ക്കു കളിക്കുന്നില്ലെങ്കില്‍ പിന്നെന്ത് ഐപിഎല്‍’ 
Cricket

ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. വിരമിക്കുന്നില്ലേ എന്ന ആളുകളുടെ ചോദ്യമുയരുമ്പോള്‍ വിരമിക്കരുത്. എന്നാല്‍ വിരമിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തിനു വിരമിക്കുന്നു എന്ന് ആളുകള്‍ പറയുമ്പോള്‍ വിരമിക്കുക. അതാണ് ഉചിതം. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെഹ്‌റ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിരമിക്കാനുള്ള കൃത്യമായ സമയമിതാണെന്ന് വ്യക്തമാക്കിയ നെഹ്‌റ സ്വന്തം കാണികള്‍ക്കു മുമ്പില്‍ കളി നിര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. അതേസമയം, കരിയറിന്റെ ഉന്നതിയില്‍ വിരമിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും പറയാന്‍ നെഹ്‌റ മടിച്ചില്ല. രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചാല്‍ ഐപിഎല്ലിലും കളിക്കാനുണ്ടാകില്ലെന്നും 39 കാരനായ ഇടങ്കയ്യന്‍ പേസര്‍ വ്യക്തമാക്കി.

ഓസീസിനെതിരായ ട്വന്റ20 മത്സരങ്ങള്‍ക്കു ടീമിലേക്കു തെരഞ്ഞെടുത്തപ്പോള്‍ രണ്ടു വര്‍ഷം കൂടി ഇന്ത്യന്‍ കുപ്പായമണിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ശരീരം അനുവദിക്കുമെന്ന വിശ്വാസമില്ല. അടുത്ത മാസം ഒന്നിനു ന്യൂസിലാന്‍ഡുമായുള്ള ടി20 മത്സരത്തോടെ നെഹ്‌റ പിച്ചിനോട് വിടപറയുമെന്ന് ബിസിസിഐ അറിയിച്ചു. 1999ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ നെഹ്‌റ 18 വര്‍ഷത്തെ കരിയറില്‍ 44 ടെസ്റ്റ് വിക്കറ്റുകളും 157 ഏകദിന വിക്കറ്റുകളും 34 ട്വന്റി20 വിക്കറ്റുകളും നേടി.