ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ; ഓസീസിന് തിരിച്ചടി 

May 19, 2017, 6:37 pm
ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ; ഓസീസിന് തിരിച്ചടി 
Cricket
Cricket
ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ; ഓസീസിന് തിരിച്ചടി 

ഐസിസി റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ; ഓസീസിന് തിരിച്ചടി 

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗ് പുറത്ത് വന്നപ്പോള്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 123 പോയന്റ് നേടിയാണ് വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.

സ്വന്തം നാട്ടിലും വിദേശത്തുമായി തുടര്‍ച്ചായായി അഞ്ച് പരമ്പരകള്‍ ജയിച്ചതാണ് ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ഐസിസിയുടെ വാര്‍ഷിക അപ്‌ഡേറ്റിന്റെ ഭാഗമായുളള ടെസ്റ്റ് റാങ്കിംഗ് കൂടിയാണ് ഇത്.

ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ പിന്തള്ളി രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചു. 117 പോയന്റുമായി ഇന്ത്യയുടെ തൊട്ടുപിന്നാലെയുണ്ട് ദക്ഷിണാഫ്രിക്ക. മൂന്നാം സ്ഥാനത്തുളള ഓസ്‌ട്രേലിയക്ക് 100 പോയന്റാണ് ഉളളത്. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ നേരിട്ട തോല്‍വിയാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്. അതെസമയം ആഷസ്സില്‍ ഓസീസിന്റെ വൈരികളായ ഇംഗ്ലണ്ട് ഒരു പോയന്റ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയുടെ തൊട്ട് പിന്നാലെയുണ്ട്. 99 പോയന്റാണ് ഇംഗ്ലണ്ടിനുളളത്.

ന്യൂസിലന്‍ (97), പാകിസ്താന്‍ (93), ശ്രീലങ്ക (91), വെസ്റ്റിന്‍ഡീസ് (75), ബംഗ്ലാദേശ് (69), സിംബാബ്‌വെ (6) എന്നിങ്ങനെയാണ് ഐസിസി റാങ്കിംഗില്‍ അഞ്ച മുതല്‍ 10 വരെ സ്ഥാനത്തുളള ടീമുകള്‍.