രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫി അഗ്നിപരീക്ഷയാകുമെന്ന് അസ്ഹറുദ്ദീന്‍

May 19, 2017, 2:53 pm


രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫി അഗ്നിപരീക്ഷയാകുമെന്ന് അസ്ഹറുദ്ദീന്‍
Cricket
Cricket


രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫി അഗ്നിപരീക്ഷയാകുമെന്ന് അസ്ഹറുദ്ദീന്‍

രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫി അഗ്നിപരീക്ഷയാകുമെന്ന് അസ്ഹറുദ്ദീന്‍

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രോഹിത്ത് ശര്‍മ്മയ്ക്ക് ഓപ്പണ്‍ ചെയ്യുന്നത് അത്ര എളുപ്പമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീന്‍. ഐപിഎല്ലില്‍ നാലാം സ്ഥാനത്ത് കളിച്ചതാണ് രോഹിത്തിന് വിനയാകുകയെന്നാണ് അസ്ഹറുദ്ദീന്‍ വിലയിരുത്തുന്നത്. ഇംഗ്ലീഷ് ദിനപത്രമായ ഡിഎന്‍എയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിങ്ങളൊരു ഓപ്പണിംഗ് ബാറ്റ്‌സ്മാനാണെങ്കില്‍ നിങ്ങള്‍ എല്ലായിപ്പോഴും ഓപ്പണ്‍ ചെയ്യണം. എനിക്കെപ്പോഴും തോന്നാറുണ്ട് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഏകദിനത്തില്‍ ബാറ്റ് ചെയ്യേണ്ടത് ആദ്യ 20 ഓവറുകളിലാണെന്ന്. നിങ്ങളൊരു മികച്ച ബാറ്റ്‌സ്മാനാണെങ്കില്‍ ടി20യില്‍ ആദ്യ എട്ടോ പത്തോ ഓവറുകള്‍ക്കുള്ളില്‍ ബാറ്റ് ചെയ്യണം. അതിന് ശേഷം ബാറ്റ് ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. രോഹിത്ത് ശര്‍മ്മ മികച്ച ബാറ്റ്‌സ്മാനാണ് എന്നാല്‍ അവന്‍ മൂന്നാമതും നാലാമതുമായാണ് ഇറങ്ങുന്നത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു 
അസ്ഹര്‍ പറയുന്നു

രോഹിത്ത് ശര്‍മ്മ ഉടന്‍ തന്നെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നും അസഹര്‍ കൂട്ടിച്ചേര്‍ത്തു. 'അവന്‍ വളരെ പെട്ടെന്ന് അവന്റെ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവന് കാര്യങ്ങള്‍ എളുപ്പമാകില്ല. ഇംഗ്ലണ്ടിലെ കാലാവസ്ഥ വളരെ വ്യത്യസ്തമാണ്. മാത്രമല്ല അവന്‍ പരിക്ക് പറ്റി തിരിച്ചെത്തുന്നത് കൂടിയാണ്. ഇതെല്ലാം അവന്റെ കളിയെ ബാധിക്കും' അസ്ഹര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണ് ഉള്ളതെന്നും ഇന്ത്യ കിരീട നേടിയില്ലെങ്കില്‍ അത് ഏറെ നിരാശപ്പെടുത്തുമെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടേത് മികച്ച ബാറ്റിംഗ് ലൈനപ്പും നിലവാരമുളള ബൗളിംഗ് ആക്രമണമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

ശിഖര്‍ ധവാനൊപ്പം രോഹിത്ത് ശര്‍മ്മയായിരിക്കും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. അടുത്ത മാസം നാലാനാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.