വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ആ ബൗളര്‍; ഇപ്പോള്‍ അനുഭവിച്ചു 

September 11, 2017, 8:41 pm
 വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ആ ബൗളര്‍; ഇപ്പോള്‍ അനുഭവിച്ചു 
Cricket
Cricket
 വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ആ ബൗളര്‍; ഇപ്പോള്‍ അനുഭവിച്ചു 

വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ആ ബൗളര്‍; ഇപ്പോള്‍ അനുഭവിച്ചു 

സ്ലെഡ്ജിംഗ് അല്ലെങ്കില്‍ ചീത്ത വിളിയില്‍ പ്രസിദ്ധരാണ് ആസ്‌ത്രേലിയന്‍ താരങ്ങള്‍. വീന്‍ഡീസ് താരങ്ങളും ഒട്ടും മോശമല്ല. സ്ലെഡ്ജിംഗ് നടത്തിയ ബൗളറോട് കേട്ട ബാറ്റ്‌സ്മാന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

കരീബിയന്‍ ലീഗില്‍ നടന്ന സംഭവമാണ് ഇപ്പോഴത്തെ ചര്‍ച്ച. ജമൈക്ക തലവാസ് ബൗളര്‍ കെസ്രിക്ക് വില്യംസ് നടത്തിയ സ്ലെഡ്ജിംഗിന് ലഭിച്ച മറുപടിയാണ് ചര്‍ച്ചക്കിടയാക്കിയത്. വില്യംസിന്റെ പന്തില്‍ ഗയാന ആമസോണ്‍ താരം ഷ്വാദിക് വാള്‍ട്ടനെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിനടുത്തടുത്തെത്തിപോക്കറ്റില്‍ നിന്നും ഒരു സാങ്കല്‍പ്പിക നോട്ട്ബുക്ക് പുറത്തെടുത്ത് വിക്കറ്റ് നേട്ടം എഴുതി തിരിച്ച് പോക്കറ്റില്‍ വയ്ക്കുന്നതായി ചെയ്തു. വാള്‍ട്ടന്‍ ഒന്നും ചെയ്യാതെ തിരിച്ചു പോയി.

അടുത്ത മത്സരവും ഇരുടീമുകളും തമ്മില്‍ ആയിരുന്നു. അന്നാണ് വില്യംസ് വാള്‍ട്ടന്റെ തനി സ്വരൂപം കണ്ടത്. വില്യംസിന്റെ ആദ്യ ഓവര്‍ എറിയാനെത്തിയത് വാള്‍ട്ടനെതിരെ. ആദ്യ ഓവറിലെ പന്ത് തുടര്‍ച്ചയായി നാല് തവണ ബൗണ്ടറി കടത്തിയാണ് വാള്‍ട്ടണ്‍ മറുപടി നല്‍കിയത്. വാള്‍ട്ടണ്‍ അവിടെ അവസാനിപ്പിച്ചില്ല. ഓരോ ബോളുകളും ബൗണ്ടറിയിലേക്കെത്തുമ്പോള്‍ വാള്‍ട്ടണ്‍ തന്റെ ബാറ്റിനെ ഒരു സാങ്കല്‍പ്പിക നോട്ട്ബുക്കാക്കി ഓരോ റണ്‍സും വില്യംസിന്റെ മുഖത്ത് നോക്കി എഴുതി ചേര്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് വന്ന ഓവറുകളിലും വാള്‍ട്ടന്റെ പ്രകടനം ഇത്തരത്തില്‍ തന്നെ ആയിരുന്നു. വെറും 40 പന്തില്‍ 84 റണ്‍സടിച്ച് വാള്‍ട്ടണ്‍ താനാരാണെന്ന് ബോധ്യപ്പെടുത്തുക തന്നെ ചെയ്തു.