ക്രിസ് ക്രെയ്ന്‍സ് ഇപ്പോള്‍ എവിടെയാണ്?

July 17, 2017, 2:46 pm


ക്രിസ് ക്രെയ്ന്‍സ് ഇപ്പോള്‍ എവിടെയാണ്?
Cricket
Cricket


ക്രിസ് ക്രെയ്ന്‍സ് ഇപ്പോള്‍ എവിടെയാണ്?

ക്രിസ് ക്രെയ്ന്‍സ് ഇപ്പോള്‍ എവിടെയാണ്?

ക്രിസ് ക്രെയ്ന്‍സ്, ന്യൂസിലന്‍ഡ് സമ്മാനിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍. ബാറ്റ് കൊണ്ടും പന്തുകൊണ്ടും കിവീസ് വിജയത്തിനായി പോരാടിയ പോരാളി. വേണമെങ്കില്‍ ഒരു ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം എന്നുവരെ വിളിക്കാം.

എവിടെയാണ് ഇപ്പോള്‍ ക്രിസ് ക്രെയ്ന്‍സ്. ആ അന്വേഷണം ഒടുവില്‍ ചെന്നെത്തുക ഒക്ലന്‍ഡിലെ ഒരു ബസ് ഷെല്‍ട്ടര്‍ ഹോമിലാണ്. അവിടത്തെ ക്ലീനറാണ് സാക്ഷാല്‍ ക്രിസ് ക്രെയ്ന്‍സ്. ജീവിതത്തില്‍ പറ്റിയ ചില വീഴ്ച്ചകളാണ് ഈ പ്രതിഭാസനനെ ലോകക്രിക്കറ്റിലെ ഉയരങ്ങളില്‍ നിന്നും താഴെയ്ക്ക് പതിപ്പിച്ചത്.

2006ലാണ് ക്രെയ്ന്‍സ് അന്തരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ് ബൈ പറയുന്നത്. എന്നാല്‍ 2008ല്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെയാണ് അദ്ദേഹത്തിന് കഷ്ടകാലം ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തിന്റെ പേര് ചില ഒത്തുകളി കേസിലും പുറത്ത് വന്നു. ഇതോടെ ക്രിക്കറ്റ് രംഗം പൂര്‍ണ്ണമായു ഉപേക്ഷിക്കേണ്ടിവന്നു ഈ താരത്തിന്.

2014ല്‍ ആണ് ജീവിക്കാനായി ക്രിസ് കെയ്ന്‍സ് ബസ് ഷെല്‍ട്ടര്‍ ഹോമില്‍ ക്ലീനറായി ജോലിയ്ക്ക ചേര്‍ന്നത്.

അന്താരാഷ്്ട്ര ക്രിക്കററില്‍ 62 ടെസ്റ്റും 215 ഏകദിനവും കളിച്ചിട്ടുളള ക്രെയ്ന്‍സ് ടെസ്റ്റില്‍ 3320 റണ്‍സും ഏകദിനത്തില്‍ 4950 റണ്‍സും നേടിയിട്ടുണഅട്. കൂടാതെ 218 ടെസ്റ്റ് വിക്കറ്റും 201 ഏകദിന വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. 2006ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ക്രെയ്ന്‍സ് അവസാനമായി കളിച്ചത്.