കോഹ്ലിയെ കണ്ട് പഠിക്കാന്‍ ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം 

April 16, 2017, 1:33 pm
കോഹ്ലിയെ കണ്ട് പഠിക്കാന്‍ ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം 
Cricket
Cricket
കോഹ്ലിയെ കണ്ട് പഠിക്കാന്‍ ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം 

കോഹ്ലിയെ കണ്ട് പഠിക്കാന്‍ ഗെയ്‌ലിന് കോച്ചിന്റെ ഉപദേശം 

ബംഗളൂരു : ഫോമിലേക്ക് തിരിച്ചെത്താന്‍ ക്രിസ് ഗെയ്‌ലിന് ഒറ്റമൂലി നിര്‍ദേശിച്ച് ബംഗളൂരു ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ ട്രെന്റ് വുഡ്ഹില്‍. ബംഗളൂരു നായകന്‍ വിരാട് കോഹ്ലിയെ കണ്ട് ഗെയ്ല്‍ പഠിക്കണമെന്നാണ് വുഡ്ഹില്ലിന്റെ ഉപദേശം.

നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഗെയ്ല്‍ പന്തുകളെ മനോഹരമായി പ്രഹരിക്കുന്നുണ്ട്. അതു പക്ഷേ വലിയ സ്‌കോറുകളാകുന്നില്ല. അത് അടുത്ത ദിവസം സംഭവിക്കുമെന്നു പ്രതീക്ഷിക്കാം എന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഇതുവരെ ഗെയ്‌ലിന് തന്റെ പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല. നാലു മത്സരങ്ങളിലും മൂന്നിലും ബംഗളൂരു ടീമിന്റെ ജഴ്‌സിയിലിറങ്ങിയ ഗെയ്ല്‍ 32, 6, 22 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഇതാണ് ഗെയ്‌ലിന് 'ഒറ്റമൂലി' ഉപദേശവുമായി വുഡ്ഹില്‍ രംഗപ്രവേശനം ചെയ്തത്.

ഐപിഎല്ലില്‍ പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കാതിരുന്ന കോഹ്ലി തിരിച്ചുവരവ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ടീം പരാജയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരം മാത്രമാണ് ബംഗളൂരുവിന് ജയിക്കാനായത്.