ഗെയ്‌ലിന്റെ ഡ്രീം ഓപ്പണര്‍ ഒരിന്ത്യന്‍ താരമാണ്

July 16, 2017, 6:11 pm


ഗെയ്‌ലിന്റെ ഡ്രീം ഓപ്പണര്‍ ഒരിന്ത്യന്‍ താരമാണ്
Cricket
Cricket


ഗെയ്‌ലിന്റെ ഡ്രീം ഓപ്പണര്‍ ഒരിന്ത്യന്‍ താരമാണ്

ഗെയ്‌ലിന്റെ ഡ്രീം ഓപ്പണര്‍ ഒരിന്ത്യന്‍ താരമാണ്

ക്രിസ് ഗെയ്ല്‍, ലോകക്രിക്കറ്റിലെ ഒരു വന്‍മരത്തിന്റെ പേരാണ്. വെടിക്കെട്ടിന്റെ പര്യായമെന്ന് കടുത്ത ആരാധകര്‍ പറയുന്നു. ഗെയ്‌ലിടഞ്ഞാല്‍ എന്ന പ്രയോഗം തന്നെയുണ്ട് ക്രിക്കറ്റില്‍.

ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ഏത് ലോകോത്തര ബൗളര്‍ക്കും ഗെയ്ല്‍ അമാനുശികനായിരിക്കും. പന്തുകള്‍ ഒന്നിന് പിറകെ ഒന്നായി ഗ്യാലറിയ്ക്ക് വെളിയിലേക്ക് പറക്കും.

പ്രകോപനങ്ങളാണ് എന്നും ഈ താരത്തെ മറ്റൊരു വെടികെട്ടിന് പ്രേരിപ്പിക്കാറ്. ഇക്കാര്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഉടമ ഷാറൂഖ് ഖാനും ആയിരിക്കും ശരിക്കും അറിയാവുന്നത്. ഐപിഎല്ലില്‍ ഗെയ്ല്‍ തന്റെ ബാറ്റിംഗ് പ്രതിഭ നിരവധി തവണ പ്രകടിപ്പിട്ടു.

ക്രിക്കറ്റിലെ ഒരു രസികന്‍ കഥാപാത്രം കൂടിയാണ് ഗെയ്ല്‍. ആളുകളോടൊപ്പം ചിരിച്ചും നൃത്തം ചെയ്തും ഉല്ലസിച്ചുമെല്ലാം ഗെയ്ല്‍ നടക്കും. ആരെയും മുഷിപ്പിക്കാത്ത പ്രകൃതം. ക്രിക്കറ്റിലെ ഏല്ലാവരുടേയും ഇഷ്്ടതാരം. സ്‌പോട്‌സ് കീഡയ്ക്ക ഗെയ്ല്‍ അനുവദിച്ച രസകരമായ അഭിമുഖത്തില്‍ നിന്ന്

ആരാണ് നന്നായി ഡാന്‍സ് ചെയ്യാറ്, നിങ്ങളോ ബ്രാവോയോ?

ഞാന്‍ തന്നെ (ചിരിക്കുന്നു)

ഏത് ആരാധകരേയാണ് താങ്കള്‍ക്ക് ഇഷ്ടം, ഇന്ത്യയ്ക്കാരേയും വെസ്റ്റിഡീസുകാരേയോ?

ഇന്ത്യയ്ക്കാരെ

നിങ്ങളുടെ ഇഷ്ടപ്പെട്ട ഫീമെയ്ല്‍ ക്രിക്കറ്റര്‍ ആരാണ്?

സ്റ്റെഫീനെ ടൈലര്‍

ക്രിക്കറ്റില്‍ അത്ഭുതപ്പെടുത്തിയ നിമിഷം?

ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും ഞാന്‍ ഡക്കായപ്പോള്‍ (2011ലായിരുന്നു ആ മത്സരം)

രാണ് ഐപിഎല്ലില്‍ 175 അടിക്കുന്ന അടുത്ത ബാറ്റ്‌സ്മാന്‍?

ഇതിന് ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോ മാത്രം

താങ്കള്‍ക്ക് കളിക്കണമെന്ന് എപ്പോഴും തോന്നുന്ന പരമ്പര?

ആഷസ്

ആരാണ് എക്കാലത്തേയും മികച്ച ടീമിന്റെ നായകന്‍?

ഞാന്‍ തന്നെ

നിങ്ങളുടെ കൂടെ ആരാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക?

സംശയമെന്ത് വീരേന്ദ്ര സെവാഗ്

ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റേഡിയം?

സെബീന പാര്‍ക്ക്‌