6000 സിക്‌സുകള്‍; ഐപിഎല്ലിന് അപൂര്‍വ്വ റെക്കോര്‍ഡ് 

April 16, 2017, 6:25 pm
6000 സിക്‌സുകള്‍; ഐപിഎല്ലിന് അപൂര്‍വ്വ റെക്കോര്‍ഡ് 
Cricket
Cricket
6000 സിക്‌സുകള്‍; ഐപിഎല്ലിന് അപൂര്‍വ്വ റെക്കോര്‍ഡ് 

6000 സിക്‌സുകള്‍; ഐപിഎല്ലിന് അപൂര്‍വ്വ റെക്കോര്‍ഡ് 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് 10 വയസ്സ് തികയുമ്പോള്‍ സിക്‌സുകളുടെ കാര്യത്തില്‍ അപൂര്‍വ്വ നേട്ടം. 6000 സിക്‌സ് എന്ന നേട്ടമാണ് ഐപിഎല്‍ സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഫിറോഷ് ലാ കോട്ട്‌ലാ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ കെറി ആന്‍ഡേഴ്‌സണ്‍ നേടിയ സിക്‌സാണ് ഐപിഎഎല്ലിലെ ആറായിരാമത്തെ സിക്‌സര്‍. മത്സരത്തില്‍ 22 പന്തില്‍ മൂന്ന് സിക്‌സ് അടക്കം 39 റണ്‍സും ആന്‍ഡേഴ്‌സണ്‍ നേടിയിരുന്നു.

ഇന്ത്യന്‍ പ്രീമയര്‍ ലീഗിലെ ആദ്യ സിക്‌സ് നേടിയ ന്യൂസിലന്‍ഡ് താരം ബ്രെന്‍ഡം മക്കല്ലം ആണ്. 2008ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയായിരുന്നു ഈ സിക്‌സ് നേട്ടം. മത്സരത്തില്‍ 13 സിക്സ് അടക്കം മക്കല്ലം പുറത്താകാതെ 158 റണ്‍സും എടുത്തിരുന്നു.

ഐപിഎല്ലില്‍ ഏറ്റവും അധികം സിക്‌സ് നേടിയിട്ടുളള താരം ക്രിസ് ഗെയ്‌ലാണ്. 94 മത്സരങ്ങളില്‍ നിന്ന് 255 സിക്‌സുകളാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ടി20യില്‍ 10,000 റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടവും ഗെയ്‌ലിന്റെ പേരിലാണ്. കൂടാതെ ഐപിഎല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും അധികം സിക്‌സ് നേടിയ താരം എന്ന റെക്കോര്‍ഡും ഗെയ്‌ലിന് സ്വന്തമാണ്. 2013ല്‍ പൂണെ വാരിയേഴ്‌സിനെതിരെ 17 സിക്‌സ് ആണ് ഗെയ്ല്‍ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ ഏറ്റവും അധികം സിക്‌സ് നേടിയിട്ടുളള ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയാണ്. 163 സിക്‌സുകളാണ് രോഹിത്ത് ഇതുവരെ നേടിയിട്ടുളളത്.