പെണ്‍പുലികള്‍!, റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഓപ്പണേഴ്‌സ്

May 16, 2017, 11:07 am


പെണ്‍പുലികള്‍!, റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഓപ്പണേഴ്‌സ്
Cricket
Cricket


പെണ്‍പുലികള്‍!, റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഓപ്പണേഴ്‌സ്

പെണ്‍പുലികള്‍!, റെക്കോര്‍ഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഓപ്പണേഴ്‌സ്

കേപ് ടൗണ്‍ : വനിത ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. 320 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ ദീപ്തി ശര്‍മയും പൂനം റൗത്തും റെക്കോര്‍ഡ് കുറിച്ചത്. ക്ഷിണാഫ്രിക്കയിലെ പോചെ ഫ്‌സ്ഫ്രുമില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ അവിശ്വസനീയ പ്രകടനം.

മത്സരത്തില്‍ 249 റണ്‍സിന്റെ വന്‍ ജയം സ്വന്തമാക്കുകയും ചെയ്തു ടീം ഇന്ത്യ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റിന് 358 റണ്‍സെടുത്തു. 160 പന്ത് നേരിട്ട ദീപ്തി 27 ഫോറും രണ്ടു സിക്‌സും സഹിതം 188 റണ്‍സെടുത്തു. വനിതാ ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ (229 നോട്ടൗട്ട്) പേരിലാണ്.

116 പന്തില്‍ 109 റണ്‍സ് നേടിയ പൂനം റിട്ടയേഡ് ഔട്ടായി. ദീപ്തി-പൂനം കൂട്ടുകെട്ട് 45.3 ഓവറിലാണ് പിരിഞ്ഞത്. 11 ഫോറാണ് പൂനം പായിച്ചത്. അവസാന ഓവറുകളില്‍ ശിഖ പാണ്ഡെ (27) റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 40 ഓവറില്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യയുടെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. 2004 ല്‍ വെസ്റ്റിന്‍ഡീസിനെതിരെയെടുത്ത 298 റണ്‍സ് ഇതോടെ രണ്ടാമതായി.