ആ തീരുമാനം പിഴച്ചു; ഇന്ത്യയെ ‘തോല്‍പിച്ചത്’ ധോണി 

October 11, 2017, 2:42 pm
ആ തീരുമാനം പിഴച്ചു; ഇന്ത്യയെ ‘തോല്‍പിച്ചത്’ ധോണി 
Cricket
Cricket
ആ തീരുമാനം പിഴച്ചു; ഇന്ത്യയെ ‘തോല്‍പിച്ചത്’ ധോണി 

ആ തീരുമാനം പിഴച്ചു; ഇന്ത്യയെ ‘തോല്‍പിച്ചത്’ ധോണി 

ഓസ്ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ധോണിയുടെ പിഴവ്. ഓസ്‌ട്രേലിയന്‍ താരം മോയിസ് ഹെന്റിക്കസിനെ പുറത്താക്കാനുളള സുവര്‍ണാവസരം ധോണിയുടെ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുകയായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹെന്റിക്വസ് ഓസീസ് വിജയത്തിന് നിര്‍ണ്ണായക സംഭാവനയും നല്‍കി.

മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു ഈ ധോണിയുടെ ഈ പിഴവ്. ഭുവനേശ്വറിന്റെ ഔട്ട് സ്വിംഗറില്‍ മോയിസ് ഹെന്റിക്കസിനെ ധോണി പിടികൂടിയെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. കോലിയടക്കമുള്ളവര്‍ ക്യാച്ചിനായി ആവേശത്തോടെ രംഗത്തെത്തിയെങ്കിലും അത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു ധോണി.

ഇതോടെ ഡിആര്‍എസ് വിളിക്കാനുളള സാധ്യതകൂടി കോഹ്ലി വേണ്ടെന്ന് വെക്കുകയായിരുന്നു. ഡിആര്‍എസില്‍ ധോണിയുടെ കൃത്യതയാണ് കോഹ്ലിയെ കൊണ്ട് ഉറച്ച് വിക്കറ്റില്‍ ഡിആര്‍എസ് വിളിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

എന്നാല്‍ റീപ്ലേകളില്‍ പന്ത് ഹെന്റിക്കസിന്റെ ബാറ്റിലുരസിയെന്ന് വ്യക്തമായി. മത്സരത്തില്‍ 46 പന്തില്‍ 62 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഹെന്റിക്കസ് ഓസീസിന്റെ വിജയശില്‍പിയായി. ആ സമയം ഹെന്റിക്കസിന്റെ വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയ സാധ്യത ഉണ്ടായിരുന്നു.

ഇതിനിടെ മൈതാനത്ത് നാടകീയമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ കമന്ററി ബോക്സിലിരുന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ കളിയാക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍. കളത്തിലിരിക്കുന്ന കൊഹ്ലിക്ക് കാണാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ കണ്ടു എന്നും കേള്‍ക്കാത്ത കാര്യങ്ങള്‍ കേട്ടു എന്നും തോന്നും എന്നൊക്കെയായിരുന്നു പരിഹാസം. എന്നാല്‍ കൊഹ്ലിയായിരുന്നു ശരി എന്ന് ടിവി റീ പ്ലേയില്‍ തെളിഞ്ഞു.