‘അസംബന്ധം പറയരുത്’; ധോണി ഹേറ്റേഴ്‌സിനോട് ഓസീസ് സ്പിന്‍ ഇതിഹാസം 

April 18, 2017, 12:48 pm
‘അസംബന്ധം പറയരുത്’; ധോണി ഹേറ്റേഴ്‌സിനോട് ഓസീസ് സ്പിന്‍ ഇതിഹാസം 
Cricket
Cricket
‘അസംബന്ധം പറയരുത്’; ധോണി ഹേറ്റേഴ്‌സിനോട് ഓസീസ് സ്പിന്‍ ഇതിഹാസം 

‘അസംബന്ധം പറയരുത്’; ധോണി ഹേറ്റേഴ്‌സിനോട് ഓസീസ് സ്പിന്‍ ഇതിഹാസം 

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ധോണിയ്ക്ക് ഒരാളോടും ഒന്നും തെളിക്കാനില്ലെന്ന് പറഞ്ഞ വോണ്‍ ധോണി മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന വലിയ നായകനാണെന്ന് തുറന്ന് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷെയിന്‍ വോണിന്റെ പ്രതികരണം. നേരത്തെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗും ധോണിയെ പിന്തുണട്ട് രംഗത്തെത്തിയിരുന്നു.

ധോണിയെ കുറിച്ചുളള ആക്ഷേങ്ങളെല്ലാം അസംബന്ധമാണ്, ഒരാളോടും അവന് ഒന്നും തെളിക്കാനില്ല, അവന്‍ എല്ലാ ഫോര്‍മാറ്റിലും മനോഹരമായി കളിക്കുന്ന താരമാണ്, കൂടാതെ അദ്ദേഹം ഒരു മികച്ച നായകനും മറ്റുളളവരെ പ്രചോദിപ്പിക്കുന്നവനുമാണ്! ഇക്കാര്യത്തില്‍ നിങ്ങളെന്നോട് യോജിക്കുന്നുണ്ടോ
വോണ്‍ ചോദിക്കുന്നു

നേരത്തെ ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ മഹേന്ദ്ര സിംഗ് ധോണി ഏറെ വിമര്‍നമേറ്റുവാങ്ങിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന# സൗരവ് ഗാംഗുലി അടക്കം ധോണിയുടെ ടി20 ഫോമിന് ചോദ്യം ചെയ്തിരുന്നു. ധോണി നല്ല ടി20 പ്ലെയറാണെന്ന് തനിക്ക് ഉറപ്പില്ലെന്നും അതെസമയം ഏകദിനത്തിലെ മികച്ച താരം ധോണിയാണെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. പൂണെ ടീം സഹഉടമ ഉള്‍പ്പെടെ നിരവധി പേര്‍ ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതെസമയം ധോണിയെ പുറത്താകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും ധോണിയ്ക്ക് പിന്തുണ അര്‍പ്പിച്ച് മറ്റൊരു വിഭാഗവും പൊരിഞ്ഞ പോരാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. #DhoniDropped , #WeStandByDhoni തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ആരാധകരുടെ പോര്. ഇതിനിടെയാണ് ധോണിയെ പിന്തുണച്ച് സെവാഗ് രംഗത്തെത്തിയത്.

ധോണി ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ഏതാനും കളിയെ മാത്രം പരിഗണിച്ച് ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.