മനീഷ് പാണ്ഡ്യ പുറത്ത്; ദിനേശ് കാര്‍ത്തിക് ടീം ഇന്ത്യയില്‍

May 19, 2017, 11:10 am


മനീഷ് പാണ്ഡ്യ പുറത്ത്; ദിനേശ് കാര്‍ത്തിക് ടീം ഇന്ത്യയില്‍
Cricket
Cricket


മനീഷ് പാണ്ഡ്യ പുറത്ത്; ദിനേശ് കാര്‍ത്തിക് ടീം ഇന്ത്യയില്‍

മനീഷ് പാണ്ഡ്യ പുറത്ത്; ദിനേശ് കാര്‍ത്തിക് ടീം ഇന്ത്യയില്‍

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തികിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ മധ്യനിരതാരം മനീഷ് പാണ്ഡെയ്ക്ക് പകരമാണ് ഈ മുതിര്‍ന്ന തമിഴ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിശീലനത്തിനിടെയാണ് മനീഷ് പാണ്ഡെയ്ക്ക് പരിക്കേറ്റത്. ശരീരത്തിന്റെ ഇടതുവശത്ത് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം പിന്‍വാങ്ങുകയായിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ താരമായ കാര്‍ത്തിക് സാമാന്യം ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 361 റണ്‍സാണ് കാര്‍ത്തിക് നേടിയത്.

നേരത്തെ ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ പകരക്കാരായി അഞ്ച് താരങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. സുരേഷ് റെയ്ന, ദിനേശ്് കാര്‍ത്തിക്. റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെയാണ് ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നിന്നാണ് കാര്‍്ത്തികിനെ തെരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് അഞ്ച് പേരും പകരക്കാരായി ടീം ഇന്ത്യയില്‍ ഇടംപിടിച്ചത്.

തിരക്കേറിയ മത്സര ഷേഡ്യൂളുകള്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുളള സാധ്യത ഏറെയാണെന്നും അതിനാല്‍ പകരക്കാരായി അഞ്ച് പേരെ തെരഞ്ഞെടുക്കണമെന്നും ധോണി സെല്ക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ജൂണ്‍ ഒന്നുമുതല്‍ 17 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന് പാകിസ്താനുമായിട്ടാണ്. ഈ മാസം എട്ടിനാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള 15 അംഗടീമിനെ പ്രഖ്യാപിച്ചത്.

ടീം ഇന്ത്യ: വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, യുവരാജ് സിംഗ്, അജയ്ക്യ രഹാന, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കേദര്‍ ജാദവ്, മഹേന്ദ്ര സിംഗ് ധോണി, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഉമേശ് യാദവ്, മുഹമ്മദ് ഷമ്മി