‘സഹീറിനേയും ദ്രാവിഡിനേയും അപമാനിച്ചു’ ഇതാ ക്രിക്കറ്റ് ലോകത്ത് നിന്നൊരു ധീരശബ്ദം 

July 16, 2017, 6:51 pm


‘സഹീറിനേയും ദ്രാവിഡിനേയും അപമാനിച്ചു’ ഇതാ ക്രിക്കറ്റ് ലോകത്ത് നിന്നൊരു ധീരശബ്ദം 
Cricket
Cricket


‘സഹീറിനേയും ദ്രാവിഡിനേയും അപമാനിച്ചു’ ഇതാ ക്രിക്കറ്റ് ലോകത്ത് നിന്നൊരു ധീരശബ്ദം 

‘സഹീറിനേയും ദ്രാവിഡിനേയും അപമാനിച്ചു’ ഇതാ ക്രിക്കറ്റ് ലോകത്ത് നിന്നൊരു ധീരശബ്ദം 

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ സഹീര്‍ഖാനേയും രാഹുല്‍ ദ്രാവിഡിനേയും ബിസിസിഐ അപമാനിച്ചതായി സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ കോര്‍ കമ്മിറ്റി മുന്‍ അംഗവും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. നേരത്തെ കുംബ്ലെയ്ക്കും ഇക്കാര്യങ്ങള്‍ നേരിടേണ്ടി വന്നതായി ഗുഹ പറയുന്നു.

കളിക്കളത്തിലെ യഥാര്‍ത്ഥ പ്രതിഭകളായിരുന്നു ഇവരെന്നും ഇവര്‍ ഒരുക്കലും ഈ അപമാനം സഹിക്കേണ്ടവരായിരുന്നില്ലെന്നും ഗുഹ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിസിസിഐ ഭരണ സമിതിയ്‌ക്കെതിരെ ഗുഹ ആഞ്ഞടിച്ചത്.

സഹീറിനെയും ദ്രാവിഡിനേയും മുറിവേല്‍പിച്ചു എന്ന പൊതുവികാരം നിലനില്‍ക്കെയാണ് ഗുഹയുടെ അഭിപ്രായവും പുറത്തുവരുന്നത്.

നേരത്തെ രാജി പ്രഖ്യാപിച്ച് രാമചന്ദ്ര ഗുഹ എഴുതിയ കത്തും വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്നത് 'സൂപ്പര്‍താര സിന്‍ഡ്രോം' ആണെന്നാണ് അന്ന് ഗുഹ ആരോപിച്ചത്. ചെയര്‍മാന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന 'സൂപ്പര്‍താര സിന്‍ഡ്രോം' ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ രാമചന്ദ്ര ഗുഹ ആഞ്ഞടിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് പട്ടികയില്‍ ഗ്രേഡ് 'എ'യില്‍ ഉള്‍പ്പെടുത്തിയതിനെയും ഗുഹ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അതെസമയം സഹീര്‍ഖാന്റെ കാര്യത്തില്‍ ബിസിസിഐ 'യുടേണ്‍' അടിച്ചകാര്യവും പുറത്ത് വന്നു. ടീം ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ഭരത് അരുണിന് അംഗീകാരം നല്‍കിയാണ് ബിസിസിഐ സഹീറിനെ 'പെരുവഴിയില്‍' ആക്കിയത്.

ഇതോടെ ക്രിക്കറ്റ് ഉപദേശക സമിതി ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ച സഹീര്‍ ഖാന്‍ വിദേശ പര്യടനത്തിനുളള ഇന്ത്യന്‍ ടീമിന്റെ പരിശീലക സഹായി മാത്രമായി ഒതുങ്ങും. ഭാരത് അരണിന് കീഴിലായിരിക്കും സഹീറിന്റെ സ്ഥാനം. കൂടാതെ പരിശീലകരെ തെരഞ്ഞെടുത്തസച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശ സമിതിയുടെ തീരുമാനങ്ങള്‍ക്കും വിലയില്ലാതെയായി.

നേരത്തെ സഹീര്‍ഖാനെ രവിശാസ്ത്രിയും തള്ളിയിരുന്നു. അണ്ടര്‍ 19 ടീം കാലത്ത് തൊട്ട് തന്റെ കൂട്ടുകാരനായ ഭരത് അരുണ്‍ ബൗളിംഗ് കോച്ചാകണം എന്ന കടുത്ത നിലപാടിലായിരുന്നു ശാസ്ത്രി. ഇത് തള്ളിയാണ് ഉപദേശക സമിതി പുതിയ നിയമനങ്ങള്‍ നടത്തിയത്.