ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് അപൂര്‍വ്വ രോഗം മൂലമെന്ന് സേവാഗ്; രാജ്യസഭാ സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടോയെന്ന് സോഷ്യല്‍ മീഡിയ 

August 13, 2017, 4:06 pm
 ഗോരഖ്പൂരില്‍ കുട്ടികള്‍ മരിച്ചത് അപൂര്‍വ്വ രോഗം മൂലമെന്ന് സേവാഗ്; രാജ്യസഭാ സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടോയെന്ന്  സോഷ്യല്‍ മീഡിയ 
Cricket

ഗോരഖ്പൂരില്‍ കുട്ടികള്‍ മരിക്കാന്‍ കാരണം മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണെന്ന് ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുഖം രേഖപെടുത്തുന്നുവെന്നും മരുന്ന് കണ്ടു പിടിക്കാത്ത അസുഖമാണിത് ഇതുവരെ 50000 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നുമായിരുന്നു സെവാഗിന്റെ ട്വീറ്റ്. രാജ്യമൊട്ടാകെ കുട്ടികളെ കൊല്ലുന്ന അസുഖമാണെന്നും സെവാഗ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദങ്ങള്‍ നിരത്തികൊണ്ടുളള സേവാഗിന്റെ ട്വീറ്റിന് വന്‍ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. ബിജെപി വക്താവിനെ പോലെയാണ് സംസാരിക്കുന്നതെന്നും അടുത്ത രാജ്യസഭാ എംപി സ്ഥാനം വാഗ്ദാനം ലഭിച്ചിട്ടുണ്ടോയെന്നും ചിലര്‍ ചോദിച്ചു.

ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്‌ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. മരിച്ച കുട്ടികളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഓക്‌സിജന്‍ വിതരണത്തിലെ തടസമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരും ഇത് നിഷേധിക്കുകയാണ്.