വിരാട് കോഹ്ലിയുടെ ശിക്ഷണത്തില്‍ മെച്ചപ്പെട്ട പോരാളികളായ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്

August 11, 2017, 2:05 pm
വിരാട് കോഹ്ലിയുടെ ശിക്ഷണത്തില്‍ മെച്ചപ്പെട്ട പോരാളികളായ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്
Cricket
Cricket
വിരാട് കോഹ്ലിയുടെ ശിക്ഷണത്തില്‍ മെച്ചപ്പെട്ട പോരാളികളായ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്

വിരാട് കോഹ്ലിയുടെ ശിക്ഷണത്തില്‍ മെച്ചപ്പെട്ട പോരാളികളായ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്

ഇന്ത്യ കണ്ട് എക്കാലത്തെയും മികച്ച ക്യാപറ്റന്‍ പദവിയിലേക്ക് കുതിക്കുകയാണ് വിരാട് കോഹ്ലി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിന്‍ ടീം കളത്തിലിറങ്ങിയ 30 മത്സരങ്ങളില്‍ 22 എണ്ണത്തിലും ഇന്ത്യ ജയിച്ചു. 28 ടെസ്റ്റുകളില്‍ 18 എണ്ണത്തിലും ഇന്ത്യ വിജയകൊടി പാറിച്ചു. ഏതൊരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെക്കാളും മിക്ക വിജയശതമാനത്തോടെയാണ് വിരാട് കോഹ്ലി ടീമിനെ നയിക്കുന്നത്.

ടീംഗങ്ങള്‍ക്കും പ്രിയപ്പെട്ടയാളാണ് ക്യാപ്റ്റന്‍ കോഹ്ലി. കളിക്കാരുമായി ഊഷ്മളായ ബന്ധം പുലര്‍ത്തുന്ന ക്യാപ്റ്റനില്‍ കീഴില്‍ മികച്ച പുരോഗതി നേടിയിട്ടുള്ളവരും കുറവല്ല. കോഹ്ലിയുടെ നേതൃത്വത്തില്‍ ഫോമിലേക്കുയര്‍ന്ന അഞ്ച് താരങ്ങള്‍ ഇവരാണ്-

മുഹമ്മദ് ഷമി

ധോണിയുടെ കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെയ പോയ ഷമിയെ ടീമിലെത്തിക്കുന്നത് കോഹ്ലിയാണ്. മികച്ച പ്രകടനത്തിന് മികച്ചൊരു ഫാസ്റ്റ് ബൗളറുടെ സാന്നിധ്യം ടീമിന് അനിവാര്യമാണെന്ന് കോഹ്ലി എപ്പോഴും ആവര്‍ത്തിച്ച്. ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായിട്ടും നിരന്തരം സംഭവിച്ച പരിക്കുകള്‍ ഷമിയെ തളര്‍ത്തി. പക്ഷേ കോഹ്ലിക്ക് കീഴില്‍ ഷമി തിരിച്ചുവരുന്നതായാണ് ആരാധകര്‍ കണ്ടത്. 14 ടെസ്റ്റുകളില്‍ നിന്നുമായി 43 വിക്കറ്റ് ഷമി നേടി. 28.23 ശരാശരിയോടാണ് ആ പ്രകടനം. ഷമി-ഉമേഷ് യാദവ് ജോഡിയും പ്രതീക്ഷിച്ചത് പോലെ വിജയിക്കുകയും ചെയ്തു.

ഉമേഷ് യാദവ്

മികച്ച തുടക്കമായിരുന്നു ഉമേഷ് യാദവിന്റേത്. ഓസ്ട്രേലിയന്‍ പിച്ചില്‍ ഉമേഷ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഈ ഫാസ്റ്റ് ബൗളര്‍ക്കുമായില്ല. പക്ഷെ കോഹ്ലിയുടെ താത്പര്യ പ്രകാരം ടീമിലെത്തിയ ഉമേഷ് യാദവിന്റെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണ് ഇപ്പോള്‍. കോഹ്ലിക്ക് കീഴില്‍ കളിച്ച 21 ടെസ്റ്റുകളില്‍ നിന്നായി 45 വിക്കറ്റുകള്‍ ഉമേഷ് നേടി. 15 ഏകദിനങ്ങളില്‍ നിന്നായി 25 വിക്കറ്റുകളും നേടി. 35.41 ആയിരുന്നു ധോണിയുടെ കാലത്ത് ഉമോഷിന്റെ ശരാശരി എങ്കില്‍ 24.40 ആണ് നിലവില്‍.

ചേത്വേശര്‍ പൂജാര

കോഹ്ലി ആദ്യം തഴഞ്ഞ ബാറ്റ്സ്മാനാണ് ചേത്വേശര്‍ പൂജാര. കഠിന പരിശ്രമത്തിനൊടുവില്‍ പൂജാര ടീമില്‍ തിരിച്ചെത്തി കോഹ്ലിക്ക് കീഴിലായി കളിച്ച് 23 ടെസ്റ്റുകളില്‍ നിന്നും 62.51 ശരാശരിയോടെ 2000 റണ്‍സ് ഇതിനോടകം പൂജാര നേടി കഴിഞ്ഞു. ഏഴ് സെഞ്ച്വറികളോടെയും ഒന്‍പത് അര്‍ദ്ധ സെഞ്ച്വറികളോടെയുമാണ് ഈ നേട്ടം.

രവീന്ദ്ര ജഡേജ

വിരാട് കോഹ്ലിയുടെ കീഴില്‍ ഏറ്റവും മികച്ച നിലയില്‍ മുന്നേറിയ താരമാണ് ജഡേജ. ബാറ്റ്സ്മാനായും ബൗളറായും ശ്രീലങ്കയ്ക്കെതിരായ പര്യടനത്തില്‍ ജഡേജ തിളങ്ങി. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഔള്‍റൗഡറാണ് ജഡേജ. 19 ടെസ്റ്റുകളില്‍ നിന്നായി 20.84 ശരാശരിയോടെ 106 വിക്കറ്റാണ് കോഹ്ലിയുടെ കീഴില്‍ ജഡേജയുടെ നേട്ടം. ധോണിയുടെ കീഴില്‍ ജഡേജയുടെ ശരാശരി 30ആയിരുന്നു.

കെഎല്‍ രാഹുല്‍

റോയല്‍ ചലഞ്ചേഴ്സ് താരമായ ലോകേഷ് രാഹുല്‍ കോഹ്ലിയുടെ പ്രത്യേക താത്പര്യത്തോടെയാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. പക്ഷെ രാഹുല്‍ കളിച്ച രണ്ട് ടെസ്റ്റുകളും ലോകേഷിന് കീഴിലായിരുന്നു. 199ന്റെ ഉയര്‍ന്ന റണ്‍സോടെ നാല് സെഞ്ച്വറികള്‍ രാഹുല്‍ നേടിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍, ഇംഗ്ലണ്ട് പര്യടനത്തിലും രാഹുല്‍ ടീമിലെത്തുമെന്നാണ് സൂചന.