അശ്വിനെയും ജഡേജയെയും ‘ഇരുത്തിയത്’ ശരിയായില്ല; ആഞ്ഞടിച്ച് അസ്ഹറുദ്ദിന്‍ 

September 11, 2017, 9:44 pm
അശ്വിനെയും ജഡേജയെയും ‘ഇരുത്തിയത്’ ശരിയായില്ല; ആഞ്ഞടിച്ച് അസ്ഹറുദ്ദിന്‍ 
Cricket
Cricket
അശ്വിനെയും ജഡേജയെയും ‘ഇരുത്തിയത്’ ശരിയായില്ല; ആഞ്ഞടിച്ച് അസ്ഹറുദ്ദിന്‍ 

അശ്വിനെയും ജഡേജയെയും ‘ഇരുത്തിയത്’ ശരിയായില്ല; ആഞ്ഞടിച്ച് അസ്ഹറുദ്ദിന്‍ 

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ഏകദിന മത്സര ടീം പ്രഖ്യാപിച്ചപ്പോള്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും 'വിശ്രമം' അനുവദിച്ച നടപടി ശരിയായില്ലെന്ന് സെലക്ടര്‍മാരോട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അശ്വിന്‍ ഇവിടെ കളിക്കുന്നത് ടീമിന് നല്ലതായിരിക്കുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

എനിക്ക് മനസ്സിലാക്കാനാവും അശ്വിനും ജഡേജക്കും ശ്രീലങ്കന്‍ പര്യടനത്തില്‍ എന്തിനാണ് വിശ്രമം അനുവദിച്ചതെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ആസ്‌ത്രേലിയക്കെതിരെ മത്സരം നടക്കുമ്പോള്‍ എന്തു കൊണ്ട് നല്ല സ്പിന്നര്‍മാരെ ഉപയോഗിക്കുന്നില്ല. എല്ലാത്തിനുമപ്പുറം മത്സരം നടക്കുന്ന സ്വദേശത്താണ്, അവര്‍ക്ക് യോജിച്ച കളിയിടങ്ങളുമാണ്. അവര്‍ക്ക് അവസരം നല്‍കുക തന്നെ വേണമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

അശ്വിന്‍ ഇവിടെ കളിക്കുന്നത് ടീമിന് നല്ലതായിരിക്കും. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഉറപ്പായും അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക തന്നെ ചെയ്യുമായിരുന്നുവെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.